ചികിത്സയ്ക്കെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഡോക്ടർ അറസ്റ്റിൽ


അടിമാലി : ഹോമിയോ ക്ലിനിക്കിൽ ചികിത്സയ്ക്കെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ഡോക്ടർ അറസ്റ്റിൽ. അടിമാലി എസ്എൻ ഹോമിയോ ക്ലിനിക്ക് ഉടമ ഇരുട്ടുകാനം കല്ലാനിക്കൽ കെ.എസ്. റോയി (58) ആണു പിടിയിലായത്. വൈകിട്ട് നാലോടെയായിരുന്നു സംഭവം.

അടിമാലി ടൗണിനു സമീപം താമസിക്കുന്ന യുവതി സഹോദരിയുമൊത്താണു ഡോക്ടറെ കാണാനെത്തിയത്. നടുവേദനയ്ക്ക് ചികിത്സിക്കാനാണ് യുവതി എത്തിയത്. സഹോദരിയോടു പുറത്തു നിൽക്കാൻ ആവശ്യപ്പെട്ട ഡോക്ടർ യുവതിയെ ചികിത്സാമുറിയിലേക്ക് കയറ്റി വാതിലടച്ച ശേഷം പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed