റോഡിലെ കുഴി മൂന്നുവയസ്സുകാരന്റെ ജീവനെടുത്തു


പാലക്കാട് : ഒറ്റപ്പാലത്ത് റോഡിലെ കുഴി മൂന്നുവയസ്സുകാരന്റെ ജീവനെടുത്തു. മായന്നൂർ സ്വദേശി ശ്രീശബരിയാണ് മരിച്ചത്. ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷന് സമീപം സ്കൂട്ടറിൽ ഓട്ടോയിടിച്ചാണ് അപകടമുണ്ടായത്. റോഡിലെ കുഴിയെ തുടർന്ന് സ്കൂട്ടറിന്റെ വേഗം കുറച്ചപ്പോൾ പിന്നിലുണ്ടായിരുന്ന ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. അപകടത്തിൽ കുട്ടിയുടെ മാതാപിതാക്കൾക്ക് പരുക്കേറ്റു.

ആന്തരിക രക്തസ്രാവത്തെ തുടർന്ന് കുട്ടിയെ ആദ്യം ഒറ്റപ്പാലത്തെ ആശുപത്രിയിലും പിന്നീട് തൃശൂരെ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് കുട്ടി മരിച്ചത്. അമ്മ പ്രീതിയുടെ കാലിലൂടെ ഓട്ടോറിക്ഷ കയറുകയും ചെയ്തു. പ്രതിഷേധ സൂചകമായി നാട്ടുകാർ ഒറ്റപ്പാലത്ത് റോഡ് ഉപരോധിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed