കൊച്ചി മെട്രോ : പാർക്കിംഗിന് അമിത നിരക്ക് ഈടാക്കുന്നതായി പരാതി

ആലുവ : മെട്രോ േസ്റ്റഷനുകളിലെ വാഹന പാർക്കിംഗിന് അമിത നിരക്കി ഈടാക്കുന്നതായി പരാതി. കാറുകൾക്ക് രണ്ട് മണിക്കൂറിന് മുപ്പത് രൂപയും ഇരുചക്ര വാഹനത്തിന് പതിനഞ്ച് രൂപയുമാണ് ഈടാക്കുന്നത്. തുടർന്നുള്ള ഓരോ മണിക്കൂറിനും കാറിന് 15ഉം ഇരുചക്ര വാഹനത്തിന് അഞ്ച് രൂപയും അധികമായി നൽകണം. ഒരു ദിവസത്തേക്ക് കാറിന് 250ഉം ഇരുചക്രത്തിന് 100 രൂപയുമാകും.
സൈക്കിൾ ഒരു ദിവസത്തേക്ക് 10രൂപ. കെ.എം.ആർ.എൽ കാർഡ് ഉള്ളവർക്ക് മാത്രം ഫീസിൽ നേരിയ ഇളവുണ്ട്. ബസുകളിലും ട്രെയിനുകളിലും യാത്ര ചെയ്തുകൊണ്ടിരുന്നവർ മെട്രോയിലേയ്ക്ക് മാറുന്പോൾ വാഹന പാർക്കിന്റെ പേരിൽ അമിതനിരക്ക് ഈടാക്കുന്നത് യാത്രക്കാരുടെ എണ്ണം കുറയ്ക്കാൻ സാധ്യതയുണ്ട്. കൂടിയ നിരക്ക് നൽകി മെട്രോയിൽ യാത്ര ചെയ്യാമെന്ന് വിചാരിക്കുന്നവരും വാഹന പാർക്കിംഗിന് അമിത നിരക്കായതിനാൽ പിൻവാങ്ങും.