ചരക്ക് സേവന നികുതിയുടെ ആദ്യദിനം അമരവിള ചെക്ക് പോസ്റ്റ് കടന്നത് അന്‍പതിൽ താഴെ ചരക്കുവാഹനങ്ങൾ

നെയ്യാറ്റിൻകര : ചരക്ക് സേവന നികുതി നടപ്പിലാക്കിയതിന്റെ ആദ്യദിനം അമരവിള ചെക്ക് പോസ്റ്റ് കടന്നുപോയത് അന്‍പതിൽതാഴെ ചരക്ക് വാഹനങ്ങൾ മാത്രം. ഈ വാഹനങ്ങളിൽ നിന്നുള്ള ഇ−വേ ബില്ല് വാങ്ങിവെയ്ക്കലെ ഉദ്യോഗസ്ഥർക്ക് ഉണ്ടായിരുന്നുള്ളൂ. എന്നാൽ തമിഴ്‌നാട്ടിലെ കളിയിക്കാവിളയിലുള്ള വാണിജ്യ നികുതി ചെക്ക് പോസ്റ്റിൽ ഉദ്യോഗസ്ഥരെത്തിയെങ്കിലും പ്രവർത്തിച്ചില്ല.
ജി.എസ്.ടി.യിലേക്ക് മാറിയെങ്കിലും ചരക്ക് വാഹനങ്ങളിൽ എത്തുന്നവരുടെ കൈയിൽ നേരത്തെയുള്ള പരിഷ്‌കരിച്ച ഡിക്ലറേഷൻ ഫോം മാത്രമാണ് ഉണ്ടായിരുന്നത്. അതുകൊണ്ട് ഇവ വാങ്ങിവയ്ക്കുക മാത്രമാണ് ഉദ്യോഗസ്ഥർ ചെയ്തത്. വാഹനങ്ങളിൽ പരിശോധന നടത്തിയില്ല. വെള്ളിയാഴ്ച അർദ്ധരാത്രി മുതൽ ഉദ്യോഗസ്ഥർ ജി.എസ്.ടി. സംവിധാനത്തിലേക്ക് മാറുന്നതിന്റെ ഭാഗമായി ചരക്ക് വാഹനങ്ങൾക്കായി കാത്തിരുന്നു. ജി.എസ്.ടി.യിലേക്ക് മാറുന്പോൾ ചരക്ക് വാഹനങ്ങളിൽ ഇ−വേ ബിൽ ആണ് കരുതേണ്ടത്. എന്നാൽ അർദ്ധരാത്രിയിലെത്തിയ വാഹനങ്ങളിൽ ഇ−വേബിൽ ഇല്ലായിരുന്നു. പകരം പഴയ ഡിക്ലറേഷൻ ഫോം മാത്രമാണ് ഉണ്ടായിരുന്നത്.
സാധാരണ ദിവസങ്ങളിൽ അമരവിള ചെക്ക് പോസ്റ്റ് വഴി അഞ്ഞൂറിലേറെ ചരക്ക് വാഹനങ്ങളാണ് അമരവിള കടന്നുപോകുന്നത്. എന്നാൽ, ജി.എസ്.ടി. നടപ്പിലാക്കിയ ശനിയാഴ്ച രാത്രിവരെയായി അന്‍പതിൽ താഴെ ചരക്ക് വാഹനങ്ങൾ മാത്രമാണ് അമരവിള വാണിജ്യ നികുതി ചെക്ക് പോസ്റ്റ് കടന്നുപോയത്.
വാഹനങ്ങളെ അധികം സമയം ചെക്ക് പോസ്റ്റിൽ പിടിച്ചിടരുതെന്ന്് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം ലഭിച്ചിട്ടുണ്ട്. ഇ−വേബിൽ ഓൺലൈനായി അപേക്ഷിക്കാൻ കഴിഞ്ഞാലെ വാഹനങ്ങളുടെ ണ്ണത്തിൽ വർദ്ധനവ് ഉണ്ടാകൂയെന്നാണ് കരുതുന്നത്.