പീഡനം: വാളയാറില്‍ യുവതി ആത്മഹത്യ ചെയ്തു

പാലക്കാട്: സഹോദരിമാരുടെ ആത്മഹത്യ സൃഷ്ടിച്ച ആഘാതം കെട്ടടങ്ങും മുന്‍പേ വാളയാറില്‍ വീണ്ടും പീഡനം. വാളയാര്‍ സ്വദേശി ശിവാജി നഗര്‍ ആശ(20) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പീഡിപ്പിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഇവര്‍ വിഷം കഴിക്കുകയായിരുന്നു. നേരത്തെയും യുവതി ക്രൂരമായ പീഡനത്തിനിരയായതായാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.
സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസി രതീഷിനെ പൊലിസ് അറസ്റ്റു ചെയ്തു.
അതേസമയം, എസ്.ഐ ഭീഷണിപ്പെടുത്തിയെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തി. സസ്‌പെന്‍ഷനിലായ വാളയാര്‍ എസ്.ഐ പി.സി ചാക്കോക്കെതിരെയാണ് ആരോപണം. കേസ് ഒത്തു തീര്‍പ്പാക്കാന്‍ ശ്രമം നടത്തിയെന്ന് ബന്ധുക്കള്‍ പറഞ്ഞു. ജില്ലാ ആശുപത്രിയില്‍ നിന്ന് നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്യിച്ചെന്നും മതിയായ ചികിത്സ ലഭിക്കാതെയാണ് ആശ മരിച്ചതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.
വാളയാറില്‍ സഹോദരിമാര്‍ ആത്മഹത്യ ചെയ്്ത കേസിന്റെ അന്വേഷണത്തില്‍ വീഴ്ച വരുത്തിയതിനാണ് എസ്്.ഐയെ സസ്‌പെന്‍ഡി ചെയ്തത്.