നസീഹ് അഷ്‌റഫ് മാനസികാരോഗ്യ കേന്ദ്രത്തിൽ

കൊച്ചി: നടന്‍ മോഹന്‍ലാലിനും നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂരിനുമെതിരെ ഫേസ്ബുക്കില്‍ അപകീര്‍ത്തികരമായ പരാമർശം നടത്തി അറസ്റ്റിലായ യുവാവ് മാനസികാരോഗ്യ കേന്ദ്രത്തിൽ . തൃശൂര്‍ പെരുമ്പിലാവ് സ്വദേശി നസീഹ് അഷ്‌റഫിനെയാണ് പൈങ്കുളം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്. നേരത്തെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ പരാതിയെ തുടര്‍ന്നായിരുന്നു നസീഹിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
യുവാവിന് മാനസിക വിഭ്രാന്തിയുണ്ടെന്ന സര്‍ട്ടിഫിക്കറ്റ് ബന്ധുക്കള്‍ പൊലീസിന് കൈമാറിയിരുന്നു. തുടര്‍ന്ന് ജാമ്യത്തില്‍ വിട്ട യുവാവിനെ ബന്ധുക്കള്‍ തന്നെയാണ് പൈങ്കുളത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. നേരത്തെ എസ്.എഫ്.ഐക്കെതിരെയും സമാനമായ രീതിയില്‍ നസീഹ് സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശനവും വെല്ലുവിളിയും നടത്തിയിരുന്നു.