അക്കൗണ്ട് ഹാക്കായി: പോസ്റ്റുകള്‍ അവഗണിക്കണമെന്ന് മഡോണ

മുംബൈ: നടി മഡോണയുടെ ഫേസ്ബുക്ക് അക്കൗണ്ടും ഹാക്ക് ചെയ്‌തു. തന്റെ പേജ് ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയാണെന്നും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇതില്‍ നിന്നുവരുന്ന പോസ്റ്റുകള്‍ അവഗണിക്കണമെന്നും മഡോണ തന്നെ മുന്നറിയിപ്പു നല്‍കിയിരിക്കുകയാണ്. തന്റെ പേരില്‍ വരുന്ന ട്വിറ്റര്‍ പോസ്റ്റുകളും വ്യാജമാണെന്നും മഡോണ അറിയിച്ചു.