ഇന്ത്യയ്ക്കെതിരെ ശക്തമായി തിരിച്ചടയ്ക്കാൻ പാക് മേധാവിയുടെ നിർദ്ദേശം

റാവല്‍പിണ്ടി : ഇന്ത്യ വെടിനിര്‍ത്തൽ കരാര്‍ ലംഘിച്ചാല്‍ ശക്തമായി തിരിച്ചടിക്കാന്‍ പാകിസ്ഥാന്റെ പുതിയ സൈനിക മേധാവി ജനറൽ ഖമർ ജവേദ് ബജ്‌വ നിർദ്ദേശിച്ചു. അധികാരമേറ്റെടുത്ത ബജ്‌വ ആദ്യമായി സൈനികരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു. വിരമിച്ച സൈനിക മേധാവി റാഹില്‍ ഷരീഫിന് പകരക്കാരനായാണ് ഖമര്‍ ജാവേദ് ബജ്‌വ ചുമതലയേറ്റത്.
പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തിന് പാക് സൈന്യം ശക്തമായ തിരിച്ചടി നല്‍കുമെന്നും, ഇന്ത്യന്‍ സൈന്യത്തിന്റെ അതിക്രമങ്ങള്‍ ലോകത്തിന് മുന്നില്‍ തുറന്ന് കാണിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിര്‍ത്തിയിലെ സൈന്യത്തെ സന്ദര്‍ശിച്ച ബജ്‌വ സൈന്യത്തിന്റെ സുരക്ഷയും വിലയിരുത്തി.