പൊലീസുകാരന്‍ എ.കെ.47 തോക്ക് വൃത്തിയാക്കുന്നതിനിടെ വെടിപൊട്ടി


തിരുവനന്തപുരം: പൊലീസുകാരന്‍ എ.കെ.47 തോക്ക് വൃത്തിയാക്കുന്നതിനിടെ വെടിപൊട്ടി. തിരുവനന്തപുരം എ.ആര്‍.ക്യാമ്പിലാണ് സംഭവം നടക്കുന്നത്. 

നിയമസഭ സമ്മേളനം നടക്കുന്നതിനാല്‍ മലപ്പുറം ആര്‍ആര്‍എഫിലെ സേനാംഗങ്ങളെ തലസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്. തിരുവനന്തപുരം എ ആര്‍ ക്യമ്പില്‍ നിന്നും ആയുധങ്ങളെടുത്താണ് രാവിലെ സേനാംഗങ്ങള്‍ പോകുന്നത്. ഇന്ന് ജോലിക്കെത്തിയ പ്രേം കുമാറെന്ന പൊലീസുകാരന്‍ എ കെ 47 തോക്കും തിരുകളും വാങ്ങിയ ശേഷം പുറത്തേക്കിറങ്ങി. മാഗസിന്‍ തോക്കില്‍ ഘടിപ്പിച്ച ശേഷം തോക്കു വൃത്തിയാക്കുന്നതിനിടെയാണ് അബദ്ധത്തില്‍ അഞ്ചു റൗണ്ട് വെടിപൊട്ടിയത്. ആകാശകത്തേക്കാണ് തിരകള്‍ പോയത്. തലനാരിക്ക് വന്‍ ദുരന്തം ഒഴിവായെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നു.എം എസ്‌ പി കമാന്‍ഡന്റ് അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed