കേരള സർക്കാരിനെതിരെ മേനക ഗാന്ധി

ന്യൂ ഡൽഹി : അക്രമകാരികളായ തെരുവ് നായ്ക്കളെ കൊന്നൊടുക്കണമെന്ന കേരള സംസ്ഥാന സർക്കാർ നടപടിക്കെതിരെ മേനക ഗാന്ധി രംഗത്ത്. തന്നെ ഭീകരയാക്കി രക്ഷപ്പെടുവാനാണ് കേരലാം ശ്രമിക്കുന്നതെന്നും അവർ പറഞ്ഞു.
നായ്ക്കളെ കൊന്നൊടുക്കുന്നത് നിയമലംഘനമാണ്. സംസ്ഥാന സർക്കാർ തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റാതെ നായ്ക്കളെ കൊള്ളാൻ ശ്രമിക്കുന്നതാണ് പ്രശ്നം കൂടുതൽ വഷളാക്കുന്നതെന്നും മേനക ഗാന്ധി കൂട്ടിച്ചേർത്തു.
മാംസവുമായി പോയപ്പോഴാകാം വീട്ടമ്മയ്ക്ക് നായുടെ കടിയേറ്റതെന്ന് തൻ പറഞ്ഞിട്ടില്ലെന്നും അവർ പറഞ്ഞു.