കാമുകനൊപ്പം ഒളിച്ചോടി തിരിച്ചെത്തിയ വീട്ടമ്മക്ക്‌ മകന്റെ വക മര്‍ദ്ദനം


തലശേരി: ലോട്ടറി സ്‌റ്റാള്‍ ഉടമയോടൊപ്പം ഒളിച്ചോടി തിരിച്ചെത്തിയ വീട്ടമ്മക്ക്‌ മകന്റെ വക മര്‍ദ്ദനം. പാലയാട്‌ എസ്‌റ്റേറ്റിനടുത്ത മുപ്പത്തിയഞ്ച്‌കാരിക്കാണ്‌ മകന്റെ മര്‍ദ്ദനമേറ്റത്‌. യുവതിയെ തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ജൂലൈ 14 മുതല്‍ ഇവരെ കാണാനില്ലായിരുന്നു. കൂടെ ചിറക്കുനിയില്‍ ലോട്ടറി സ്‌റ്റാള്‍ നടത്തിവരുന്ന ഒരാളെയും കാണാതായിരുന്നു. പോലീസ്‌ അനേ്വഷണം നടത്തിവരുന്നതിനിടയില്‍ ഇരുവരും കോടതിയില്‍ ഹാജരാവുകയായിരുന്നു. ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ചാണ്‌ യുവതി കാമുകനോടാപ്പം പോയത്‌.കൊടുവള്ളി ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയായ മകനാണ്‌ അമ്മയെ മര്‍ദ്ദിച്ചത്‌. കഴിഞ്ഞ ദിവസം മുതല്‍ യുവതി വീണ്ടും ലോട്ടറി സ്‌റ്റാളില്‍ ജോലിക്കെത്തിയിരുന്നു. തങ്ങളെ ഉപേക്ഷിച്ച്‌ പോയതിലുള്ള വിഷമം കാരണമാണ്‌ മകന്‍ പ്രകോപിതനായതെന്ന്‌ കരുതുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed