ആനയെ വെടിവച്ച് കൊന്ന കേസ്: നാല് പേർ അറസ്റ്റിൽ

പുൽപ്പള്ളി: പുൽപ്പള്ളിയിൽ സ്വകാര്യവ്യക്തിയുടെതോട്ടത്തിൽ ആനയെവെടിവെച്ചുകൊന്ന കേസ്സിൽ നാല് പേർ പിടിയിലായി. ചെതലയം നെയ്ക്കുപ്പ സെക്ഷനിലെവനാതിർത്തിയിൽ പിടിയാനയെവെടിവെച്ചുകൊന്ന കേസ്സിൽ പുൽപ്പള്ളിവേലിയന്പം സ്വദേശികളായ മുണ്ടക്കുറ്റിമണി(36), കോളറാട്ടുകുന്ന് അരിയക്കാട് പ്രദീപ് (34), അരിയക്കാട് ബാലഗോപാലൻ(49),ചെറുവള്ളിവിജയൻ (30) എന്നിവരെയാണ് വനപാലകർ അറസ്റ്റ് ചെയ്തത്. ചെതലയം റേഞ്ച് ഓഫീസർ സജികുമാർ രാരോത്തിന്റെനേതൃത്വത്തിലാണ് ഇവരെപിടികൂടിയത്.
ഇവരിൽ നിന്നും നാടൻതോക്ക്, വെടിയുണ്ടകൾ അനുബന്ധസാമഗ്രികളും കണ്ടെത്തിയിട്ടുണ്ട്. ഈമാസം 26 നായിരുന്നുകേസ്സിനാസ്പദമായ സംഭവം നടന്നത്.