മാണിക്കെതിരേ വിജലൻസിന്റെ ത്വരിതപരിശോധന


കൊച്ചി : ആയൂർവേദ മരുന്ന് കമ്പനിക്ക് വഴിവിട്ട് ഇളവ് നൽകിയെന്ന പരാതിയെത്തുടർന്ന് മുൻ ധകാര്യമന്ത്രി കെ.എം.മാണിക്കെതിരേ വിജിലൻസിന്റെ ത്വരിതപരിശോധന. വിജിലൻസ് ഡയറക്ടർക്ക് ലഭിച്ച പരാതിയിലാണ് ത്വരിതപരിശോധനയ്ക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.

എറണാകുളം വിജിലൻസ് ഡിവൈഎസ്പി പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി. മാണി ഉൾപ്പടെ 11 പേരെ എതിർകക്ഷിയാക്കിയാണ് പരാതി. അന്യസംസ്‌ഥാനത്ത് നിന്നും കോഴിയിറക്കുമതി ചെയ്തതിലും അന്വേഷണം നടത്താൻ വിജിലൻസ് തീരുമാനിച്ചിട്ടുണ്ട്.

You might also like

Most Viewed