ജർമൻ ഫുടബോൾ താരം ബാസ്റ്റിൻ ഷ്വയ്ന്‍സ്റ്റീഗർ വിരമിച്ചു


ബെര്‍ലിന്‍ : ജര്‍മൻ ഫുട്ബോള്‍ ടീം നായകന്‍ ബാസ്റ്റിന്‍ ഷ്വയ്ന്‍സ്റ്റീഗർ രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിച്ചു. ഫേസ്ബുക്ക് വഴിയാണ് ബാസ്റ്റിന്‍ വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്. യൂറോ കപ്പ് സെമി ഫൈനലില്‍ ഷ്വയ്ന്‍സ്റ്റീഗറുടെ നേതൃത്വത്തിലറങ്ങിയ ജര്‍മ്മനി ആതിഥേയരായ ഫ്രാന്‍സിനോട് പരാജയപ്പെട്ടിരുന്നു.

നാല് യൂറോ കപ്പുകളിലും മൂന്ന് ലോകകപ്പുകളിലും അടക്കം ജര്‍മനിക്കായി 120 മത്സരങ്ങളില്‍ ജര്‍മനിക്കായി ജേഴ്സി അണിഞ്ഞിട്ടുണ്ട് 31കാരനായ ബാസ്റ്റിന്‍. ജര്‍മനിക്കായി ഏറ്റവും കൂടുതല്‍ മത്സരം കളിച്ച നാലാമത്തെ താരമാണ് ബാസ്റ്റിന്‍ . മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ വിശ്വസ്തനായ ബാസ്റ്റിന്‍ 2014ല്‍ ലോകകപ്പ് ജയിച്ച ജര്‍മൻ ടീമില്‍ മധ്യനിരയിലെ നിര്‍ണായക സാന്നിധ്യമായിരുന്നു. ടെന്നീസ് താരം അനാ ഇവാനോവിച്ചുമായുള്ള ഷ്വയ്ന്‍സ്റ്റീഗറുടെ വിവാഹം അടുത്തിടെയാണ് നടന്നത്.

You might also like

Most Viewed