കോഴിക്കോട് നഗരത്തിലെ വന്‍കിട സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്


കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന വന്‍കിട സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ ജില്ലാ കലക്ടര്‍ എന്‍ പ്രശാന്തിന്റെ ഉത്തരവ്. തീപിടുത്തം സംബന്ധിച്ച സുരക്ഷാ മാനദണ്ഡങ്ങള്‍ ഈ സ്ഥാപനങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് കലക്ടറുടെ നിര്‍ദേശം.നഗരപരിധിക്കുള്ളിലെ ചില ആശുപതികളുടെയും, ഫ്ളാറ്റുകളുടെയും പ്രവര്‍ത്തനം സുരക്ഷാ ക്രമീകരണങ്ങളില്ലാതെയാണ്. ഇവര്‍ക്ക് നേരത്തേ കലക്ടര്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ സുരക്ഷാ സംവിധാനം ഒരുക്കണമെന്ന കലക്ടറുടെ നിര്‍ദ്ദേശം ഭൂരിഭാഗം പേരും അവഗണിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് അടച്ചു പൂട്ടാനുള്ള ഉത്തരവ് കലക്ടര്‍ പുറപ്പെടുവിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed