സമ്മർ ഓഫ് വിനിങ്ങ്സ് പ്രമോഷനുമായി ജോയ് ആലൂക്കാസ്

വേ-നൽകാലം ആഘോഷമാക്കാൻസമ്മർ ഓഫ് വിനിങ്ങ്സ് പ്രമോഷനുമായി പ്രമുഖ ജ്വല്ലറിയായ ജോയ് ആലൂക്കാസ്. ഗൾഫ് രാജ്യങ്ങളിലെ വിവിധ ജോയ് ആലുക്കാസ് ഷോറൂമുകളിൽ വെച്ച് നടക്കുന്ന പ്രമോഷനിൽ വിജയികളാകുന്ന ഉപഭോക്താക്കൾക്ക് ആറ് ഓഡി കാറുകളും, മൂന്ന് കിലോ ഗ്രാം വരെ സ്വർണവുമാണ് സമ്മാനമായി ലഭിക്കുന്നത്.
ഇതു കൂടാതെ ഡയമണ്ട്, പോൾക്കി ആഭരണങ്ങൾക്ക് 70 ശതമാനം വരെ വില കിഴിവും ഈ കാലയളവിൽ നൽകുന്നുണ്ട്. ആഗസ്റ്റ് 2ാം തീയിതി വരെ നടക്കുന്ന പ്രമോഷൻ സമയത്ത് 22 കാരറ്റിന്റെ എട്ട് ഗ്രാം സ്വർണ നാണയത്തിന് പണികൂലിയും ഈടാക്കില്ല.
ബഹ്റിനിലെ ആദ്യ നറുക്കെടുപ്പ് കഴിഞ്ഞ ദിവസം വാണിജ്യ മന്ത്രാലയം പ്രതിനിധിയുടെ സാന്നിദ്ധ്യത്തിൽ ജോയ് ആലുക്കാസിൽ വെച്ച് നടന്നു.
പളനിയപ്പൻ വൈ, എഡ്വിൻ സാമുവേൽ, ഷാദിയ ജാസിം, ഹരീഷ് അരുൺ, ലോകേഷ് എന്നിവർക്കാണ് സ്വർണനാണയം സമ്മാനമായി ലഭിച്ചത്.