വ്രതശുദ്ധിയുടെ നിറവില്‍ ഇന്ന് ചെറിയ പെരുന്നാള്‍

കോഴിക്കോട്:. പുണ്യങ്ങളുടെ പെരുമഴക്കാലം തീര്‍ത്ത ആത്മവിശുദ്ധിയില്‍ വിശ്വാസികള്‍ക്ക് ഇന്ന് ആഹ്ലാദത്തിന്റെ ഈദുല്‍ ഫിത്വര്‍. സാഹോദര്യവും സഹാനുഭൂതിയും വിളിച്ചോതുന്ന ചെറിയ പെരുന്നാളിന്‍റെ ഭാഗമായി കേരളത്തിലുടനീളം ആയിരങ്ങളാണ് ഈദ് നമസ്ക്കാരനത്തിനായി വിവിധ പള്ളികളില്‍ എത്തിയത്. സാന്പത്തിക പ്രയാസമുള്ളവരെ കണ്ടെത്തി പെരുന്നാള്‍ വസ്ത്രങ്ങളും മറ്റും നല്‍കാന്‍ ഇത്തവണ ഒട്ടേറെ സംഘടനകള്‍ രംഗത്തുണ്ടായിരുന്നു.
ചൊവ്വാഴ്ച രാത്രി മുതല്‍ പള്ളികള്‍ തക്ബീര്‍ ധ്വനികളാല്‍ മുഖരിതമായിരുന്നു. പള്ളികളും വീടുകളും കേന്ദ്രീകരിച്ചുള്ള ഫിത്തര്‍സക്കാത്ത് വിതരണവും പൂര്‍ത്തിയായി. കാലാവസ്ഥ പ്രതികൂലമായതിനാല്‍ രാവിലെ നടക്കേണ്ട നമസ്ക്കാരം ഇത്തവണ മിക്കയിടത്തും പള്ളികളിലാണ് കേന്ദ്രകരിച്ചിട്ടുള്ളത്. കോഴിക്കോട്ടെ കനത്ത മഴയെ അവഗണിച്ച് പെരുന്നാള്‍ നമസ്ക്കാരത്തിനായി വിശ്വാസിള്‍ വിവിധ പള്ളിയിലെത്തി.
തിരുവനന്തപുരത്ത് ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം, പുത്തരിക്കണ്ടം, മണക്കാട് എന്നീ പ്രദേശങ്ങളിലാണ് പ്രധാനമായും ഈദ്ഗാഹിനുള്ള കേന്ദ്രീകരണം നടന്നത്. എന്നാല്‍ ഇവിടെയും ആകാശം മേഘാവൃതമാണ്. എറണാകുളത്തും പള്ളിക്ക് അകത്തായിരുന്നു പ്രാര്‍ത്ഥനാ ചടങ്ങുകള്‍. വൈറ്റില ജുമാ മസ്ജിദില്‍ നടന്‍മാരായ മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും പ്രാര്‍ത്ഥനയ്ക്കായി എത്തി. രാവിലെമുതല്‍ ആയിരക്കണക്കിന് വിശ്വാസികളാണ് ഈദ് ചടങ്ങുകള്‍ക്കായി വിവിധ പള്ളികളില്‍ എത്തിയത്. കോഴിക്കോട് മര്‍ക്കസ് പള്ളിയിലും അനേകരാണ് എത്തിയത്.