മാണി ഗ്രൂപ്പ് പിളര്‍പ്പിലേക്ക്; വിമതര്‍ ഇടതുമുന്നണിയിലേക്ക്

കൊച്ചി: കേരള കോണ്‍ഗ്രസ് എമ്മില്‍ പ്രതിസന്ധി രൂക്ഷമാക്കിക്കൊണ്ട് വിമത വിഭാഗം ഇടതുമുന്നണിയിലേക്ക്. ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് വിമതരാണ് ഇടതുപക്ഷത്തിനൊപ്പം സഹകരിക്കാന്‍ തത്വത്തില്‍ തീരുമാനമായെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച തീരുമാനം ഉച്ചയോടെ പ്രഖ്യാപിച്ചേക്കും. ഫ്രാന്‍സിസ് ജോര്‍ജ്ജിന് പുറമെ ആന്റണി രാജു, കെസി ജോസഫ്, പിസി ജോസഫ് എന്നിവരാണ് കേരള കോണ്‍ഗ്രസ് എം വിമതവിഭാഗത്തിലുള്ളത്. വിമതവിഭാഗം നേതാക്കള്‍ കോടിയേരി ബാലകൃഷ്ണനുമായി ചര്‍ച്ച നടത്തുകയും ആറ് സീറ്റുകള്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഫ്രാന്‍സിസ് ജോര്‍ജ്ജിന് നേതൃത്വത്തിലുള്ള വിഭാഗം നാല് സീറ്റ് വരെ ലഭിച്ചാലും ഇടതുമുന്നണിയിലേക്ക് പോകുമെന്നാണ് സൂചന.