'രക്ഷാപ്രവർത്തനം' ചട്ടവിരുദ്ധം; ഗൺമാൻമാർക്ക് ഗുരുതര വീഴ്ചയെന്ന് പ്രത്യേക അന്വേഷണ സംഘം


ഷീബ വിജയൻ
മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നവകേരള സദസ്സിനിടെ പ്രതിഷേധിച്ച കെഎസ്‌യു - യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സുരക്ഷാ ഉദ്യോഗസ്ഥർ മർദ്ദിച്ച സംഭവത്തിൽ ഗൺമാൻമാർക്ക് ഗുരുതര വീഴ്ച പറ്റിയെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) പ്രാഥമിക കണ്ടെത്തൽ. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും മാധ്യമ വീഡിയോകളും പരിശോധിച്ച ശേഷമാണ് ക്രൈംബ്രാഞ്ച് എസ്പി എം.പി. ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള സംഘം ഈ നിഗമനത്തിലെത്തിയത്. സുരക്ഷാ ചുമതലയുള്ളവർ ലാത്തികൊണ്ട് പ്രതിഷേധക്കാരുടെ തലയ്ക്കടിച്ചത് പൂർണ്ണമായും ചട്ടവിരുദ്ധമാണെന്നും അന്ന് ഗൺമാൻമാർ നേരിട്ട് ഇടപെടേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്നും എസ്ഐടി വ്യക്തമാക്കി. മർദ്ദനത്തിൽ പങ്കെടുത്ത നാല് ഗൺമാൻമാർക്കെതിരെയും ഉടൻ വകുപ്പുതല നടപടിയുണ്ടാകും. അന്തിമ റിപ്പോർട്ട് വൈകാതെ സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറും. സംഭവത്തിൽ അന്ന് കടുത്ത നടപടി ശുപാർശ ചെയ്ത മുൻ ആലപ്പുഴ എസ്‌പി ചൈത്ര തെരേസ ജോണിന്റെ റിപ്പോർട്ട് മുൻ ആഭ്യന്തര വകുപ്പ് പൂഴ്ത്തിവെച്ചിരുന്നു. കേസിന്റെ പുനരന്വേഷണത്തിന്റെ ഭാഗമായി ദൃശ്യങ്ങൾ പകർത്തിയ മാധ്യമപ്രവർത്തകൻ ജോജിമോൻ ഉൾപ്പെടെയുള്ള സാക്ഷികളുടെയും മർദ്ദനമേറ്റ എ.ഡി. തോമസ് എംഎൽഎ അടക്കമുള്ള നേതാക്കളുടെയും മൊഴി സംഘം ഇന്ന് മുതൽ രേഖപ്പെടുത്തും.

article-image

ോേോ്േോേ

You might also like

  • Lulu Exchange
  • Straight Forward

Most Viewed