മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് പെൻഷന് 4 വർഷം സർവീസ് നിർബന്ധമാക്കി വി.ഡി. സതീശൻ സർക്കാർ


ഷീബ വിജയൻ

മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ പെൻഷൻ ആനുകൂല്യങ്ങൾക്കുള്ള ചുരുങ്ങിയ സർവീസ് കാലാവധി രണ്ട് വർഷത്തിൽ നിന്നും നാല് വർഷമായി ഉയർത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ ഉത്തരവിട്ടു. ഒരു മന്ത്രിസഭയുടെ ഭൂരിഭാഗം കാലവും സർവീസ് പൂർത്തിയാക്കുന്നവർക്ക് മാത്രം പെൻഷൻ നൽകിയാൽ മതിയെന്ന ഭരണഘടനാപരമായ തിരുത്തലിന്റെ ഭാഗമായാണ് ഈ നടപടി. ഈ പുതിയ തീരുമാനം മുന്നണി ധാരണപ്രകാരം രണ്ടര വർഷത്തെ ടേം വ്യവസ്ഥയിൽ മന്ത്രിമാരാകുന്ന അനൂപ് ജേക്കബ്, മാണി സി. കാപ്പൻ, പാറയ്ക്കൽ അബ്ദുള്ള (മുസ്‌ലിം ലീഗ്) എന്നിവരുടെ പേഴ്സണൽ സ്റ്റാഫുകളെ നേരിട്ട് ബാധിക്കും. രണ്ട് വർഷം തികയുമ്പോൾ നിലവിലുള്ളവരെ മാറ്റി പുതിയ ആളുകളെ തിരുകിക്കയറ്റി ഇരട്ട പെൻഷൻ വാങ്ങുന്ന രീതിയും ഇതോടെ അവസാനിക്കും. പുതിയ നിബന്ധനയ്ക്ക് മുൻകാല പ്രാബല്യം ഉണ്ടായിരിക്കില്ല. മുഖ്യമന്ത്രി, മന്ത്രിമാർ എന്നിവരുടെ പേഴ്സണൽ സ്റ്റാഫുകൾക്ക് പെൻഷൻ നൽകുന്ന സമ്പ്രദായം കേരളത്തിൽ മാത്രമാണുള്ളതെന്നും ഇതിനെതിരെ സുപ്രീം കോടതിയും സിഎജിയും മുൻപ് കടുത്ത വിമർശനം ഉന്നയിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

article-image

ോ്ാേൈ്േി്േോ

You might also like

  • Lulu Exchange
  • Straight Forward

Most Viewed