എബോള ജാഗ്രത: വിദേശത്തുനിന്നും കേരളത്തിൽ എത്തുന്നവർക്ക് 21 ദിവസം നിരീക്ഷണവും കർശന നിയന്ത്രണങ്ങളും


ഷീബ വിജയൻ
വിദേശ രാജ്യങ്ങളിൽ എബോള രോഗബാധ രൂക്ഷമാകുന്ന സാഹചര്യത്തിൽ കേരളത്തിലും മുൻകരുതൽ നടപടികൾ ശക്തമാക്കി ആരോഗ്യവകുപ്പ്. കോംഗോ, ഉഗാണ്ട, സൗത്ത് സുഡാൻ എന്നീ രാജ്യങ്ങളിൽ നിന്നും എത്തുന്നവർക്ക് സംസ്ഥാനത്ത് 21 ദിവസം കർശന ആരോഗ്യവകുപ്പ് നിരീക്ഷണം ഉണ്ടായിരിക്കും. നിലവിൽ ഇന്ത്യയിൽ എബോള റിപ്പോർട്ട് ചെയ്തിട്ടില്ലാത്തതിനാൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരന്റെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന ദ്രുതകർമസമിതി യോഗം വിലയിരുത്തി. പനി, ക്ഷീണം, തലവേദന, പേശീവേദന, ഛർദ്ദി, രക്തസ്രാവം തുടങ്ങിയ ലക്ഷണങ്ങളുള്ളവരും രോഗബാധിതരുമായി സമ്പർക്കമുള്ളവരും വിമാനത്താവളങ്ങളിലെ ആരോഗ്യവിഭാഗത്തിൽ നിർബന്ധമായും റിപ്പോർട്ട് ചെയ്യണം. സംസ്ഥാനത്തെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും പരിശോധനയും ഐസൊലേഷൻ സൗകര്യങ്ങളോടുകൂടിയ തീവ്രപരിചരണ സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്.

article-image

ംെമമംമം

You might also like

  • Lulu Exchange
  • Straight Forward

Most Viewed