‘കോക്രോച്ച് ജനതാ പാർട്ടി വെറുമൊരു ഇന്റർനെറ്റ് പ്രതിഭാസമല്ല, പുകയുന്ന ജനരോഷമാണ്’: ശശി തരൂർ
ഷീബ വിജയൻ
സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിക്കൊണ്ടിരിക്കുന്ന 'കോക്രോച്ച് ജനതാ പാർട്ടി'യെ (CJP) പിന്തുണച്ച് ഡോ. ശശി തരൂർ എംപി രംഗത്തെത്തി. സിജെപി വെറുമൊരു ഇന്റർനെറ്റ് പ്രതിഭാസമല്ലെന്നും ഭരണകൂടത്തോടുള്ള ജനങ്ങളുടെ അതൃപ്തിയും നിരാശയും പ്രകടിപ്പിക്കാനുള്ള പുകയുന്ന ജനരോഷമാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യധാരാ രാഷ്ട്രീയത്തിന്റെ പരാജയങ്ങളെയാണ് ഈ പാർട്ടിയുടെ വളർച്ച ചൂണ്ടിക്കാണിക്കുന്നത്. മടിയന്മാരുടെയും തൊഴിലില്ലാത്തവരുടെയും ശബ്ദമെന്ന മുദ്രാവാക്യവുമായി എത്തുന്ന സിജെപി നിലവിൽ ഒരു 'ജെൻസി മൂവ്മെന്റ്' ആയി മാറിക്കൊണ്ടിരിക്കുകയാണ്. മെയ് 15-ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ പരാമർശത്തോടെയാണ് ഇതിന്റെ തുടക്കം. ആം ആദ്മി പാർട്ടിയുടെ മുൻ സോഷ്യൽ മീഡിയ ക്യാമ്പയിനറായിരുന്ന അഭിജിത് ദീപ്കെ എന്ന യുവാവാണ് ഈ പേജിന് പിന്നിൽ പ്രവർത്തിക്കുന്നത്. യുവാക്കളുടെ ഈ മാനസികാവസ്ഥയെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് നയിക്കാൻ പ്രതിപക്ഷത്തിന് മുന്നിൽ വലിയൊരു അവസരമുണ്ടെന്നും തരൂർ കൂട്ടിച്ചേർത്തു.
ൗൈാാൈ്ാൈ്േ

