കേരള ഫുട്ബോളിന് അഭിമാന നിമിഷം: തഅമീന ഫാത്തിമ ഇന്ത്യൻ ഫുട്ബോൾ വനിതാ ടീമിലേക്ക്

ഷീബ വിജയൻ
തിരുവന്തപുരം I കേരള ഫുട്ബോളിന് ഇത് അഭിമാന നിമിഷം. Asian Football Confederation AFC U-17 ഇന്ത്യൻ വനിതാ ടീമിലേക്ക് തഅമീന ഫാത്തിമയെ തിരഞ്ഞെടുത്തു. എറണാകുളം കറുകപ്പള്ളി സ്വദേശിയാണ് തഅമീന ഫാത്തിമ. ഗോവയിൽ നടന്ന സെലക്ഷൻ ട്രയലിലാണ് കേരളത്തിൽ നിന്നുള്ള ഏക താരത്തെ തിരഞ്ഞെടുത്തത്.
കിർഗിസ്ഥാനിൽ നടക്കുന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിന് വേണ്ടി തഅമീനയും സംഘവും തിങ്കളാഴ്ച മുംബൈയിൽ നിന്ന് തിരിക്കും. ഒക്ടോബർ 13 ന് കിർഗിസ്ഥാനുമായാണ് ആണ് ഇന്ത്യയുടെ ആദ്യ മത്സരം. ലോർഡ്‌സ് FA കൊച്ചി ക്ലബ്ബിലൂടെയായിരുന്നു തഅമീന ഫാത്തിമ വളർന്നുവന്നത്.
zxcxzx