കേജരിവാളിനു നേരേ കരിമഷിയെറിഞ്ഞ സംഭവത്തില്‍ കസ്റഡിയിലെടുത്ത സ്ത്രീയെ ജാമ്യത്തില്‍ വിട്ടു

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനു നേരേ കരിമഷിയെറിഞ്ഞ സംഭവത്തില്‍ കസ്റഡിയിലെടുത്ത സ്ത്രീയെ ജാമ്യത്തില്‍ വിട്ടു. മോഡല്‍ ടൌണ്‍ പോലീസ് സ്റേഷനില്‍ ചോദ്യം ചെയ്ത ശേഷമാണ് സ്ത്രീയെ ജാമ്യത്തില്‍ വിട്ടത്. ആം ആദ്മി പാര്‍ട്ടിയുടെ വിമത ഗ്രൂപ്പായ ആം ആദ്മി സേനയുടെ പഞ്ചാബ് യൂണിറ്റില്‍നിന്നുള്ള അംഗമെന്ന് അവകാശപ്പെട്ട ഭാവന അറോറയോടു ഇന്നു കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ വാഹന നിയന്ത്രണം വിജയിപ്പിച്ചതിനു നന്ദി അറിയിക്കാന്‍ ഛത്രസാല്‍ സ്റേഡിയത്തില്‍ വിളിച്ച യോഗത്തില്‍ പ്രസംഗിക്കുന്നതിനിടെ സ്ത്രീ കേജരിവാളിനുമേല്‍ മഷിയെറിഞ്ഞത്. കേജരിവാള്‍ പ്രസംഗിക്കുന്നതിനിടെ വേദിക്കടുത്തെത്തിയാണു യുവതി മഷിയെറിഞ്ഞത്. കുറച്ചു തുള്ളികള്‍ കേജരിവാളിന്റെ ശരീരത്തു വീണു. ഡല്‍ഹിയില്‍ നടന്നതു പ്രകൃതിവാതക (സിഎന്‍ജി) അഴിമതിയുടെ ഭാഗമായി നടന്ന സംഭവമാണെന്നും ഇവരാണ് ഉത്തരവാദികളെന്നും ആരോപിച്ച സ്ത്രീ, തന്റെ കൈയില്‍ അതിന്റെ തെളിവുണ്െടന്നും വിളിച്ചുപറയുന്നുണ്ടായിരുന്നു.