കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനം ഫെബ്രുവരി അവസാന വാരം

കൊച്ചി: കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനം ഫെബ്രുവരി അവസാന വാരം നടത്താന്‍ ദുബൈയില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ തീരുമാനം. ഉദ്ഘാടന തീയ്യതി അടുത്തുതന്നെ പ്രഖ്യാപിക്കും. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം പങ്കെടുക്കാന്‍ സാധ്യതയുള്ളതിനാല്‍ അദ്ദേഹത്തിന്റെ സൗകര്യം കൂടി കണക്കിലെടുത്താണ് ഉദ്ഘാടന തീയതി തീരുമാനിക്കുക.
ദുബൈ എമിറേറ്റ് ടവേഴ്‌സ് ഓഫിസ് ടവറില്‍ നടന്ന യോഗത്തില്‍ സംസ്ഥാന വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, ദുബൈ ടീകോം സി.ഇ.ഒ ജാബിര്‍ ബിന്‍ ഹാഫീസ്, സ്മാര്‍ട്ട് സിറ്റി സി.ഇ.ഒ ഡോ. ബാജു ജോര്‍ജ്, പ്രത്യേക ക്ഷണിതാവായി വ്യവസായി എം.എ. യൂസുഫലി എന്നിവര്‍ പങ്കെടുത്തു.
246 ഏക്കറിലാണ് സ്മാര്‍ട്ട് സിറ്റി പദ്ധതി ഉള്‍ക്കൊള്ളുന്നത്. ഇതില്‍ ആദ്യ ഘട്ടം പൂര്‍ത്തിയായിട്ടുണ്ട്. ആദ്യഘട്ടം തുറക്കുന്നതോടെ 5, 000 പേര്‍ക്ക് തൊഴില്‍ ലഭിക്കും. ഇവിടത്തെ എല്ലാ ഓഫിസുകളും വാടകക്ക് കൊടുത്തു കഴിഞ്ഞിട്ടുണ്ട്.
പ്രധാന കെട്ടിടത്തിന്റെ ഉദ്ഘാടനത്തോടൊപ്പം മൊത്തം 47 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഏഴു കെട്ടിടങ്ങളുടെ തറക്കല്ലിടലും നടക്കും. മൂന്നു വര്‍ഷം കൊണ്ട് ഇത് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതുകൂടി പ്രാവര്‍ത്തികമാകുന്നതോടെ 70,000 പേര്‍ക്ക് തൊഴില്‍ ലഭിക്കും.
കാക്കനാട് ഇടച്ചിറയില്‍ സര്‍ക്കാര്‍ ഏറ്റടെുത്ത 136 ഏക്കര്‍ സ്വകാര്യഭൂമിയും ഇതിനോട് ചേര്‍ന്ന് വൈദ്യുതി ബോര്‍ഡിന്റെ കൈവശമുള്ള 100 ഏക്കര്‍ സ്ഥലവും ഇന്‍ഫോപാര്‍ക്ക് സ്ഥിതിചെയ്യന്ന 10 ഏക്കര്‍ സ്ഥലവും ഉള്‍പ്പെടുന്ന 246 ഏക്കറിലാണ് പദ്ധതി