കാഴ്ച പരിമിതര്‍ക്കായുള്ള ട്വന്‍റി - ട്വന്‍റി ഏഷ്യ കപ്പ് ക്രിക്കറ്റ് കൊച്ചിയില്‍


കൊച്ചി: കാഴ്ച പരിമിതര്‍ക്കായുള്ള ആദ്യെത്ത ട്വന്‍റി - ട്വന്‍റി ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റ് ജനുവരി 17 മുതല്‍ 24 വരെ കൊ ച്ചിയിലെ ജവഹര്‍ലാല്‍ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തില്‍ നടക്കും. നിലവിലുള്ള ചാമ്പ്യന്മാരായ ഇന്ത്യയ്ക്ക് പുറമെ പാക്കിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍ എന്നീ രാജ്യങ്ങളും ടൂര്‍ണമെന്‍റില്‍ പങ്കെടുക്കും. ക്രിക്കറ്റ് അസോസിയേഷൻ ഫോര്‍ ബ്ലൈൻഡ് ഇൻ ഇന്ത്യ(സിഎബിഐ)യും ക്രിക്കറ്റ് അസോസിയേഷൻ ഫോര്‍ ബ്ലൈൻഡ് ഇൻ കേരള(സിഎബികെ)യും സംയുക്തമായാണ് ടൂര്‍ണമെന്‍റ് സംഘടിപ്പിക്കുന്നത്. സിഎബികെയാണ് ആതിഥേയര്‍.
 
92 പന്തുകളില്‍ നിന്നും 42 ഫോറുകളും നാല് സിക്സുകളുമടക്കം 266 റണ്‍സിന്‍റെ ലോക റെക്കോര്‍ഡിട്ട മുഹമ്മദ് അക്രം, ലോക ടി - 20 ബ്ലൈൻഡ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിലെ താരം പ്രകാശ് ജെറമിയ, ശ്രീലങ്കയുടെ ലീഡിങ് ബാറ്റ്സ്മാൻ ചന്ദന ദേശ്പ്രിയ, പാക്കിസ്ഥാനുമായുള്ള ടി-20 ലോക ഫൈനലില്‍ 43 പന്തുകളില്‍ നിന്നും 98 റണ്‍സെടുത്ത കേതൻ ഭായി പട്ടേല്‍ എന്നിവര്‍ ടൂര്‍ണമെന്‍റില്‍ പങ്കെടുക്കും. കേവലം കളി എന്നതിലുപരിയായി കാഴ്ച പരിമിതിയുള്ള ക്രിക്കറ്റര്‍മാരെ പ്രോത്സാഹിപ്പിക്കുന്നതിനും അവര്‍ക്ക് ഊര്‍ജം പകര്‍ന്ന് ജീവിത ത്തില്‍ തനിച്ചല്ലെന്ന ് അവരെ ബോധ്യപ്പെടുത്തുന്നതിനുമാണ ് ഈ സംരംഭം. 
 
സാധാരണ ക്രിക്കറ്റിന്‍റെ നിലവാര ത്തിലേക്ക് ബ്ലൈൻഡ് ക്രിക്കറ്റിനെ ഉയര്‍ത്തുകയാണ ് സിഎബികെയുടെ ലക്ഷ്യവും കാഴ്ചപ്പാടും. രാജ്യാന്തരമത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്നതിലൂടെ ബിസിസിഐയുടെയും മറ്റ് ക്രിക്കറ്റ് അസോസിയേഷനുകളുടെയും ശ്രദ്ധ ലഭിക്കുമെന്നും സിഎബികെ കരുതുന്നു. കാഴ്ച പരിമിതിയുള്ളവര്‍ക്കു വേണ്ടിയുള്ള ക്രിക്കറ്റ് അക്കാദമിയെന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവയ ്പ് കൂടിയാണിത്. 
 
ടൂര്‍ണമെന്‍റിനുള്ള ഇന്ത്യൻ ടീം ജനുവരി നാലിന് കേരളത്തിലെത്തി ആലുവയിലെ സ്കൂള്‍ ഫോര്‍ ദ ബ്ലൈൻഡില്‍ പരിശീലനം നടത്തുന്നു. കേരളത്തിന്‍റെ താരം അജേഷ് അര്‍ജുനൻ ടീമില്‍ അംഗമാണ്. അജയ് റെഢിയാണ ് ക്യാപ്റ്റൻ. പ്രകാശാണ ് വൈസ് ക്യാപ്റ്റൻ.
 
ഏഷ്യ കപ്പ് ക്രിക്കറ്റിന്‍റെ ഉദ്ഘാടനം ജനുവരി 17 ഞായാറാഴ്ച വൈകിട്ട് നാലിന് ജവഹര്‍ലാല്‍ നെഹ ്റു രാജ്യാന്തര സ്റ്റേഡിയത്തില്‍ നിര്‍വഹിക്കും. സാമൂഹ്യനീതി, പഞ്ചായത്ത് വകുപ്പ് മന്ത്രി എം.കെ. മുനീര്‍, തുറമുഖ - ഫിഷറീസ് വകുപ്പ് മന്ത്രി കെ. ബാബു, കായിക വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ, കെ.വി. തോമസ് എം.പി, എം.എല്‍.എമാരായ ബെന്നി ബഹന്നാൻ, ഹൈബി ഈഡൻ, മേയര്‍ സൗമിനി ജയിൻ, ഡപ്യൂട്ടി മേയര്‍ ടി.ജെ. വിനോദ ്, ടി.സി.മാത്യു (കെസിഎ പ്രസിഡന്‍റ്, ബിസിസിഐ വൈസ് പ്രസിഡന്‍റ്), കൊച്ചിൻ ഷിപ്പ് യാർഡ്‌ ജനറല്‍ മാനേജര്‍ എം ഡി വര്‍ഗീസ് , ഹോട്ടല്‍ ലെ മെറിഡിയൻ ജനറല്‍ മാനേജര്‍ മോണിക്ക സൂരി, ജോര്‍ജ് ആന്‍റണി (യുഎഇ എക്സ്ചേഞ്ച്), മെഡിക്കല്‍ ട്രസ്റ്റ് ഹോസ ്പിറ്റല്‍ ഡയരക്ടര്‍ പി. വി ആന്‍റണി തുടങ്ങിയവര്‍ ആശംസനേരും. ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റ ് ഗുഡ്വില്‍ അംബാസിഡര്‍ പദ്മശ്രീ മമ്മൂട്ടിയും ചടങ്ങില്‍ പങ്കെടുക്കും.
 
ടൂര്‍ണമെന്‍റിന്‍റെ ഫൈനല്‍ നടക്കുന്ന 24 ന് പ്രമുഖ ചലചിത്ര നടൻ പ്രഥ്വിരാജ് കളി കാണാൻ എത്തുമെന്നും അതിനുശേഷം നടക്കുന്ന സമാപന ചടങ്ങില്‍ പങ്കെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്. ശ്രീ രമേഷ് ചെന്നിത്തല ഉദ്ഘാടനം നിര്‍വഹിക്കുന്ന ചടങ്ങില്‍ വൈദ്യുതി മ ന്ത്രി ശ്രി ആര്യാടൻ മുഹമ്മദ് ക്രിക്കറ്റ് അസോസിയേഷൻ ഫോര്‍ ദി ബ്ലൈൻഡ് ഇൻ കേരള, സംസ്ഥാന സര്‍ക്കാരില്‍ നിന്നുള്ള സാമ്പത്തിക പിന്തുണയ ്ക്കായി കാത്തിരിക്കുകയാണെങ്കിലും ഹോട്ടല്‍ ലെ മെറിഡിയൻ ആതിഥേയ പങ്കാളിയായും മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി മെഡിക്കല്‍ പങ്കാളിയായും പിന്തുണ നല്‍കുന്നുണ്ട്. യു.എ.ഇ എക്സ്ചേഞ്ച് ട്രാവല്‍ പാര്‍ട്ണറായുംഅമൃത ടിവി മീഡിയ പാര്‍ട്ണറായും റേഡിയോ മാംഗോ ഒഫീഷ്യല്‍ റേഡിയോ പാര്‍ട ്ണറായും രംഗത്തുണ്ട്. എൻടിപിസി, കൊച്ചി ഷിപ്പ് യാർഡ്‌, കെസിഎ, പോപ്പുലര്‍ മെഗ മോട്ടോഴ്സ്, ജിയോജിത് ടെക്നോളജീസ് എന്നിവരും ഈ സംരംഭത്തിന് പിന്തുണ നല്‍കുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed