കെ.എസ്.ആര്‍.ടി.സിക്കെതിരെയുള്ള തന്റെ കേസ് പാകിസ്താന്‍ കോടതിയിലേക്ക് മാറ്റണമെന്ന് വിചിത്ര ആവശ്യവുമായി ഡ്രൈവര്‍

കെ.എസ്.ആര്‍.ടി.സിക്കെതിരെയുള്ള തന്റെ കേസ് പാകിസ്താന്‍ കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യവുമായി ഡ്രൈവര്‍ ബെഗളൂരു ഹൈക്കോടതിയില്‍. കര്‍ണാടക ധാര്‍വാഡ് സ്വദേശി വിഷ്ണു വാല്‍മീകി (54) എന്നയാളാണ് കോടതിയില്‍ വിചിത്രമായ ആവശ്യമുന്നയിച്ചത്. കര്‍ണാടക കെ.എസ്.ആര്‍.ടി.സിയുടെ വടക്ക്- പടിഞ്ഞാറന്‍ സോണ്‍ ഡ്രൈവറാണ് വിഷ്ണു. എന്നാല്‍, കേസ് പാകിസ്താനിലേക്കു മാറ്റാനാവില്ലെന്നു കോടതി മറുപടി പറഞ്ഞു.
കോടതിയില്‍ നിന്ന് തനിക്കു നീതി ലഭിക്കുമെന്നു യാതൊരു പ്രതീക്ഷയുമില്ലെന്നറിയിച്ചാണ് വിഷ്ണു ഈ ആവശ്യമുന്നയിച്ചത്. കേസില്‍ കെ.എസ്.ആര്‍.സി അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണെന്നും ഉടന്‍ റദ്ദാക്കണമമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ ഈ വാദം അംഗീകരിക്കാന്‍ പാകത്തിലുള്ള രേഖകളൊന്നും വിഷ്ണു ഹാജരാക്കിയിട്ടില്ലെന്നു കോടതി പറഞ്ഞു.
അതേസമയം, എന്തിനാണ് കേസ് പാക് കോടതിയിലേക്കു മാറ്റണമെന്ന് വിഷ്ണു ആവശ്യപ്പെട്ടതെന്ന് വ്യക്തമല്ല. പ്രതിഷേധത്തിന്റെ ഭാഗമായാണ് ഇത്തരമൊരു ആവശ്യമുന്നയിച്ചതെന്നാണ് കരുതുന്നത്. എന്തായാലും കേസില്‍ ചാര്‍ജ്ജ് ഷീറ്റ് ഉടന്‍ ഹാജരാക്കണമെന്നും നടപടികള്‍ വേഗത്തിലാക്കണമെന്നും കോടതി ഉത്തരവിട്ടു.