ബാര്‍ കോഴ കേസ് : മന്ത്രി കെ. ബാബുവിനെതിരായ ത്വരിതപരിശോധന ആരംഭിച്ചു

കൊച്ചി: ബാര്‍ കോഴക്കേസില്‍ എക്സൈസ് മന്ത്രി കെ. ബാബുവിനെതിരെ ത്വരിത പരിശോധന ആരംഭിച്ചു. ആദ്യഘട്ട നടപടിയായി പരാതി നല്‍കിയ പൊതുപ്രവര്‍ത്തകന്‍ ജോര്‍ജ് വട്ടുകുളത്തിന്റെ മൊഴി രേഖപ്പെടുത്തി. എറണാകുളം മേഖലാ എസ് പി ആര്‍. നിശാന്തിനിയാണ് മൊഴിയെടുത്തത്. തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവുപ്രകാരമാണ് പരിശോധന നടത്തുന്നത്.
മന്ത്രി ബാബുവിന് 50 ലക്ഷം രൂപ കോഴയായി നല്‍കിയെന്ന കേരള ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശിന്റെ ആരോപണം അന്വേഷിക്കണമെന്നാണു വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ജോര്‍ജ് വട്ടുകുളം ആവശ്യപ്പെട്ടിരുന്നത്. ക്വിക് വേരിഫിക്കേഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എന്തെല്ലാം നടപടി സ്വീകരിച്ചെന്ന് ഒരാഴ്ചയ്ക്കകം വിജിലന്‍സ് വിശദീകരണ പത്രിക സമര്‍പ്പിക്കണമെന്നു ചീഫ് ജസ്റീസ് അശോക് ഭൂഷണ്‍, ജസ്റീസ്എ.എം. ഷെഫീഖ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചിരുന്നു.