പാലക്കാട് കള്ളപ്പണ ആരോപണം: കോണ്‍ഗ്രസ് വനിതാ നേതാക്കളുടെ മുറിയില്‍ പരിശോധന നടത്തിയ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി വനിതാ കമ്മിഷന്‍


പാലക്കാട് കള്ളപ്പണ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ നടന്ന പരിശോധനയ്ക്കിടെ കോണ്‍ഗ്രസ് വനിതാ നേതാക്കളുടെ മുറിയില്‍ പരിശോധന നടത്തിയ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി വനിതാ കമ്മിഷന്‍. കോണ്‍ഗ്രസ് വനിതാ നേതാക്കളുടെ മുറികളില്‍ നടത്തിയ പരിശോധനകളുടെ വിവരങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ പി സതീദേവി വ്യക്തമാക്കി. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയുടെ പരാതിയിലാണ് അന്വേഷണം. മുറികളിലുണ്ടായിരുന്ന വനിത നേതാക്കള്‍ പരാതി നല്‍കിയിട്ടില്ല. പാലക്കാട് തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ഹോട്ടലില്‍ താമസിച്ചിരുന്ന കോണ്‍ഗ്രസ് നേതാക്കളായ ഷാനിമോള്‍ ഉസ്മാന്‍, ബിന്ദു കൃഷ്ണ എന്നിവരുടെ മുറികളിലാണ് പൊലീസിന്റെ രാത്രി പരിശോധന നടന്നത്.

ഹോട്ടലില്‍ ഷാനിമോള്‍ ഉസ്മാന്‍ തനിച്ചായിരുന്നപ്പോള്‍ ഐഡി കാര്‍ഡ് പോലും കാണിക്കാതെ വനിതാ പൊലീസിനോടൊപ്പമല്ലാതെ പുരുഷ പൊലീസ് മാത്രമായി പരിശോധനയ്‌ക്കെത്തി എന്നതായിരുന്നു പരാതി. വനിതാ പൊലീസിന്റെ സാന്നിധ്യമുണ്ടെങ്കിലേ പരിശോധിക്കാനാകൂ എന്ന് ഷാനിമോള്‍ ഉസ്മാന്‍ നിലപാടെടുത്തിരുന്നു. പുരുഷ പൊലീസ് കോണ്‍ഗ്രസിലെ വനിതാ നേതാക്കളുടെ ബാഗുകള്‍ പരിശോധിച്ചെന്നും ഷാനിമോളും ബിന്ദുവും ആരോപണം ഉന്നയിച്ചിരുന്നു. ഇത് സംബന്ധിച്ച വിവാദങ്ങളിലാണ് വനിതാ കമ്മിഷന്‍ അധ്യക്ഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ കൂടുതല്‍ ചര്‍ച്ചയായ പശ്ചാത്തലത്തില്‍ സീരിയല്‍ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങളും പരിശോധിക്കുമെന്നും ഇന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ മാധ്യമങ്ങളോട് പറഞ്ഞു. സീരിയല്‍ മേഖലയില്‍ സെന്‍സറിങ് അനിവാര്യം. മെഗാ സീരിയലുകള്‍ നിരോധിക്കണം എന്ന റിപ്പോര്‍ട്ട് 2017 – 2018 കാലത്ത് നല്‍കിയിയുള്ളതാണ്. സീരിയലുകള്‍ ചില തെറ്റായ സന്ദേശങ്ങള്‍ സമൂഹത്തിന് നല്‍കുന്നുണ്ട്. സീരിയല്‍ രംഗത്തെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചുള്ള പരാതികളില്‍ നടപടി സ്വീകരിച്ച് വരികയാണെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ കൂട്ടിച്ചേര്‍ത്തു.

article-image

dsgdgf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed