കൈ വേണ്ട എന്നുപറഞ്ഞു പോയവർക്ക് ഇനി കൈ തരില്ല : രാഹുൽ മാങ്കൂട്ടത്തിൽ


പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി. സരിന്‌ ഹസ്തദാനം നിരസിച്ച സംഭവത്തില്‍ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. കൈ വേണ്ട എന്നുപറഞ്ഞു പോയവർക്ക് ഇനി കൈ തരില്ലെന്ന് രാഹുൽ പറഞ്ഞു. പാലക്കാടിന് കൈ കൊടുത്തിട്ടുണ്ട്. അതിനപ്പുറം ഒരു കൈയും തനിക്ക് വേണ്ട. ജനങ്ങളെ ബാധിക്കുന്ന ഗൗരവമുള്ള വിഷയങ്ങൾ ചർച്ച ചെയ്യണമെന്നും ജനങ്ങൾക്ക് എല്ലാം മനസിലാകുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങളോടു പ്രതികരിച്ചു.

ഞായറാഴ്ചയാണ് വിവാദത്തിനാസ്പദമായ സംഭവം നടന്നത്. പാലക്കാട്ടെ ഒരു കല്യാണ വീട്ടിൽ വോട്ട് തേടിയെത്തിയ പി. സരിന്‍റെ ഹസ്തദാനം രാഹുൽ മാങ്കൂട്ടത്തിലും ഷാഫി പറമ്പിലും നിരസിക്കുകയായിരുന്നു. നിരവധി തവണ രാഹുലിനെയും ഷാഫിയെയും സരിന്‍ വിളിച്ചെങ്കിലും തിരിഞ്ഞുനോക്കാതെ ഇരുവരും നടന്നുപോകുകയായിരുന്നു.

article-image

aefrwesfgesdedas

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed