ശോഭ സുരേന്ദ്രൻ വീട്ടിലെത്തിയ ചിത്രങ്ങൾ പുറത്തുവിട്ട് തിരൂർ സതീഷ്


ബിജെപി മുൻ തൃശൂർ ഓഫീസ് സെക്രട്ടറി തിരൂർ സതീഷിന്‍റെ വീട്ടിൽ എത്തിയില്ലെന്ന ശോഭാ സുരേന്ദ്രന്‍റെ വാദം തെറ്റെന്ന് തെളിയുന്ന ചിത്രം പുറത്ത്. തിരൂർ സതീഷിന്‍റെ വീട്ടിൽ ഭാര്യയോടും മകനോടും ഒപ്പം ശോഭാ സുരേന്ദ്രൻ നിൽക്കുന്ന ചിത്രമാണ് പുറത്തുവന്നത്. തിരൂർ സതീഷനാണ് ചിത്രങ്ങൾ പുറത്തുവിട്ടത്.


സതീഷിന്‍റെ വീട്ടിൽ താൻ വന്നിട്ടേയില്ല എന്നായിരുന്നു ഞായറാഴ്ച ശോഭാസുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. ആറുമാസം മുമ്പ് വീട്ടിലെത്തിയതിന്‍റെ ചിത്രമാണ് പുറത്തുവിട്ടതെന്ന് സതീഷ് പ്രതികരിച്ചു. സതീഷിന്‍റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ സിപിഎം ആണെന്നായിരുന്നു ശോഭ സുരേന്ദ്രൻ പറഞ്ഞത്.

article-image

esgefwefweweqw

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed