ജപ്പാന്‍റെ ചാന്ദ്രഗവേഷണ പേടകം ദൗത്യം പുനരാരംഭിച്ചു

ജപ്പാന്‍റെ ചാന്ദ്രഗവേഷണ പേടകം ഒരാഴ്ചയ്ക്കുശേഷം ദൗത്യം ആരംഭിച്ചു. സൗരോർജ സെല്ലുകൾ പ്രവർത്തിക്കാതിരുന്ന പശ്ചാത്തലത്തിൽ പേടകത്തിന്‍റെ പ്രവർത്തനം നിർത്തിവച്ചിരിക്കുകയായിരുന്നു. സ്മാർട്ട് ലാൻഡർ ഫോർ ഇൻവെസ്റ്റിഗേറ്റിംഗ് മൂൺ (സ്‌ലിം) എന്ന പേടകം ഈ മാസം 20നാണു ചന്ദ്രനിലിറങ്ങിയത്. ചന്ദ്രനിൽ വിജയകരമായി പേടകമിറക്കുന്ന അഞ്ചാമത്തെ രാജ്യമെന്ന ബഹുമതി ഇതോടെ ജപ്പാൻ സ്വന്തമാക്കി.
എന്നാൽ, പേടകത്തിലെ സോളാർ പാനലുകൾ സൂര്യനു നേർക്കു വരാതിരുന്നത് പ്രശ്നമായി. പാനലുകൾ സൂര്യനു നേർക്കു വരുന്നതുവരെ പ്രവർത്തനം നിർത്തിവച്ചു. ദിശമാറ്റത്തിലൂടെ പ്രശ്നം പരിഹരിക്കപ്പെട്ടതോടെയാണു വീണ്ടും ഉണരാനുള്ള കമാൻഡ് പേടകത്തിനു നൽകിയത്. ഞായറാഴ്ച രാത്രി പേടകവുമായി ബന്ധം പുനഃസ്ഥാപിച്ചതായി ജാപ്പനീസ് വൃത്തങ്ങൾ പറഞ്ഞു. 14 ദിവസത്തെ ആയുസാണു പേടകത്തിനു കണക്കാക്കുന്നത്.
dsfsdf