ഐക്യരാഷ്‌ട്രസഭയുടെ പലസ്തീൻ സഹായ ഏജൻസിക്കുള്ള ധനസഹായം നിർത്തിവച്ച രാജ്യങ്ങൾ നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യം


ഐക്യരാഷ്‌ട്രസഭയുടെ പലസ്തീൻ സഹായ ഏജൻസിക്കുള്ള (യുഎൻആർഡബ്ല്യുഎ) ധനസഹായം നിർത്തിവച്ച രാജ്യങ്ങൾ നടപടി പുനഃപരിശോധിക്കണമെന്ന് ഏജൻസി മേധാവി ഫിലിപ്പെ ലാസറീനി ആവശ്യപ്പെട്ടു. ഗാസയിലെ ഇരുപതു ലക്ഷത്തിലധികം പേർ ഏജൻസിയെ ആശ്രയിച്ചാണു കഴിയുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒക്‌ടോബർ ഏഴിലെ ഹമാസ് ഭീകരാക്രമണത്തിൽ ഏജൻസി ജീവനക്കാർക്കു പങ്കുണ്ടെന്ന ഇസ്രേലി ആരോപണത്തിന്‍റെ അടിസ്ഥാനത്തിലാണ് ധനസഹായം നിർത്തിവയ്ക്കാൻ തീരുമാനമുണ്ടായത്. അമേരിക്ക, ബ്രിട്ടൻ, ഓസ്ട്രേലിയ, കാനഡ, ഫിൻലാൻഡ്, ജർമനി, ഇറ്റലി, നെതർലൻഡ്സ് എന്നീ രാജ്യങ്ങളാണു നടപടിയെടുത്തത്. ആരോപണത്തിനു പിന്നാലെ ഏജൻസിയിൽനിന്നു കുറച്ചു ജീവനക്കാരെ പുറത്താക്കി അന്വേഷണം ആരംഭിച്ചതായി ലാസറീനി അറിയിച്ചിരുന്നു. കുറച്ചു വ്യക്തികൾക്കെതിരായ ക്രിമിനൽ ആരോപണത്തിന്‍റെ പേരിൽ ഏജൻസിക്കും അതിനെ ആശ്രയിച്ചുകഴിയുന്ന ജനങ്ങൾക്കും എതിരേ നടപടി എടുക്കുന്നത് ഉത്തരവാദിത്വമില്ലായ്മയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

1949ൽ രൂപീകരിക്കപ്പെട്ട യുഎൻആർഡബ്ൽയുഎ വെസ്റ്റ്ബാങ്ക്, ജോർദാൻ, ലബനൻ, സിറിയ എന്നിവിടങ്ങളിലുള്ള പലസ്തീനികൾക്ക് ആരോഗ്യ, വിദ്യാഭ്യാസ സേവനങ്ങൾ നൽകുന്ന ഗാസയിലെ ഏറ്റവും വലിയ സഹായ ഏജൻസിയാണ്. ഗാസയിൽ മാത്രം 13,000 പേർ ഏജൻസിയിൽ പ്രവർത്തിക്കുന്നുണ്ട്.  ഏജൻസി നടത്തുന്ന സ്കൂളിലെ അധ്യാപകർ ഭീകരാക്രമണവാർത്ത ആഘോഷിച്ചതും ഹമാസിന്‍റെ നിയന്ത്രണത്തിലുള്ള യൂണിയൻ ഏജൻസിയിൽ പ്രവർത്തിക്കുന്നതും ബന്ദികളെ ഏജൻസി ജീവനക്കാരന്‍റെ വീട്ടിൽ തമസിപ്പിച്ചതും അടക്കമുള്ള ആരോപണങ്ങളാണ് ഇസ്രയേൽ നേരത്തേ ഉന്നയിച്ചത്.

article-image

dfdxf

You might also like

  • Lulu Exchange
  • Straight Forward

Most Viewed