ബുലാവ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ചതായി റഷ്യ

അണ്വായുധം വഹിക്കാൻ ശേഷിയുള്ള ബുലാവ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ മുങ്ങിക്കപ്പലിൽനിന്നു വിജയകരമായി പരീക്ഷിച്ചതായി റഷ്യ അറിയിച്ചു. അണുശക്തിയിൽ പ്രവർത്തിക്കുന്ന എംപറർ അലക്സാണ്ടർ ദ തേർഡ് എന്ന മുങ്ങിക്കപ്പലിൽനിന്നായിരുന്നു പരീക്ഷണം. ഉദ്ദേശിച്ച ലക്ഷ്യങ്ങളെല്ലാം സാധിച്ചുവെന്നാണു റഷ്യ പറഞ്ഞത്.
12 മീറ്റർ നീളമുള്ള ബുലാവ മിസൈലിന് 8000 കിലോമീറ്റർ അകലെ വരെ എത്താനാകും. യുക്രെയ്ൻ അധിനിവേശം തുടങ്ങിയശേഷം റഷ്യ മിസൈൽ പരീക്ഷണങ്ങൾ വർധിപ്പിച്ചിട്ടുണ്ട്. ആണവപരീക്ഷണം വിലക്കുന്ന സിടിബിടി ഉടന്പടിയിൽനിന്ന് അടുത്തിടെ റഷ്യ പിന്മാറിയിരുന്നു.
fgdf