ഗാസയിലെ അഭയാർഥി ക്യാന്പിൽ ഇസ്രേലി സേന നടത്തിയ ബോംബാക്രമണത്തിൽ 45 മരണം


ഗാസയിലെ അഭയാർഥി ക്യാന്പിൽ ഇസ്രേലി സേന നടത്തിയ ബോംബാക്രമണത്തിൽ 45 പേർ കൊല്ലപ്പെട്ടു. മധ്യ ഗാസയിലെ മഘാസി അഭയാർഥിക്യാന്പിൽ ശനിയാഴ്ച രാത്രിയാണു വ്യോമാക്രമണമുണ്ടായത്. 34 പേർക്കു പരിക്കേറ്റു. തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കടിയിൽപ്പെട്ടവരെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. അതേസമയം, സാധാരണക്കാരെ ഹമാസ് മനുഷ്യകവചമാക്കുകയാണെന്ന് ഇസ്രയേൽ ആരോപിച്ചു. തെക്കൻ ഭാഗത്തേക്കു നീങ്ങാൻ ആവശ്യപ്പെട്ട് ഗാസയിൽ ഇസ്രയേൽ വിമാനങ്ങൾ ഇന്നലെ ലഘുലേഖകൾ വർഷിച്ചു. ജനങ്ങൾക്ക് ഒഴിയാൻ ഇന്നലെ നാലു മണിക്കൂർ സമയം അനുവദിച്ചിരുന്നു. നാലു ലക്ഷത്തോളം പേർ ഇപ്പോഴും വടക്കൻ ഗാസയിലുണ്ടെന്നാണു കണക്കാക്കുന്നത്. ഇതിനിടെ, ഗാസയിൽ ന്യൂക്ലിയർ ബോംബ് പ്രയോഗിക്കണമെന്ന് മന്ത്രി അമിഹായി ഇലിയാഹു പ്രസ്താവിച്ചത് വൻ പ്രതിഷേധത്തിനിടയാക്കി. മന്ത്രിയുടെ പ്രസ്താവനയെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തള്ളിപ്പറഞ്ഞു. 

ഹമാസ്−ഇസ്രയേൽ സംഘർഷത്തിനു പരിഹാരം തേടി പശ്ചിമേഷ്യയിൽ രണ്ടാം സന്ദർശനത്തിനെത്തിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ അപ്രതീക്ഷിതമായി വെസ്റ്റ് ബാങ്കിലെത്തി പലസ്തീൻ പ്രസിഡന്‍റ് മഹ്‌മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തി. 2007ൽ ഹമാസ് ഭരണമേറ്റെടുത്തതോ ടെ അബ്ബാസിനു ഗാസയിൽ അധികാരമില്ല. ഗാസയിൽ ഇതുവരെ 9,770 പേർ കൊല്ലപ്പെട്ടുവെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതിൽ 4,800 കുട്ടികളാണ്. ഗാസയിലെ 15 ലക്ഷം ജനങ്ങൾ പലായനം ചെയ്തുവെന്ന് യുഎൻ അറിയിച്ചു. വടക്കൻ ഗാസയിൽ മൈതാനത്തിനും നീന്തൽക്കുളത്തിനും വീടുകൾക്കും സമീപം കണ്ടെത്തിയ റോക്കറ്റ് ലോഞ്ചറുകളുടെ വീഡിയോദൃശ്യം ഇന്നലെ ഐഡിഎഫ് പുറത്തുവിട്ടു. കുട്ടികളുടെ നീന്തൽക്കുളത്തിന് അഞ്ചു മീറ്ററും വീടുകളിൽനിന്ന് 30 മീറ്റർ അകലെയുമാണു ഹമാസിന്‍റെ റോക്കറ്റ് ലോഞ്ചറുകൾ കണ്ടെത്തിയതെന്ന് ഐഡിഎഫ് അറിയിച്ചു. 

വെസ്റ്റ് ബാങ്കിൽ ഇസ്രേലി സേന ഒരു ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരനെ വധിച്ചു. നബീൽ ഹലാബിയയാണ് കൊല്ലപ്പെട്ട ഐഎസ് ഭീകരൻ. വെസ്റ്റ് ബാങ്കിൽ ഇതുവരെ 1350 പലസ്തീനികളെ ഇസ്രയേൽ അറസ്റ്റ് ചെയ്തു. ഗാസയിൽ കടന്നുകയറിയുള്ള യുദ്ധത്തിനിടെ 29 ഇസ്രേലി സൈനികരാണ് കൊല്ലപ്പെട്ടത്.

article-image

sdsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed