യുഎസ് പ്രസിഡന്‍റായാൽ മുസ്‌ലിം രാജ്യങ്ങളിൽനിന്നുള്ളവർക്ക് അമേരിക്കയിൽ പ്രവേശം നിരോധിച്ചതു പുനഃസ്ഥാപിക്കുമെന്ന് ട്രംപ്


വീണ്ടും യുഎസ് പ്രസിഡന്‍റായാൽ മുസ്‌ലിം രാജ്യങ്ങളിൽനിന്നുള്ളവർക്ക് അമേരിക്കയിൽ പ്രവേശം നിരോധിച്ചതു പുനഃസ്ഥാപിക്കുമെന്ന് ഡോണൾഡ് ട്രംപ്. റിപ്പബ്ലിക്കൻ പാർട്ടിയുടെ വാർഷിക യഹൂദ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2017ൽ ഇറാൻ, ലിബിയ, സൊമാലിയ, സിറിയ, യമൻ, ഇറാക്ക്, സുഡാൻ എന്നീ രാജ്യങ്ങളിൽനിന്നുള്ളവർക്ക് ട്രംപ് നിരോധനം ഏർപ്പെടുത്തിയിരുന്നു. വീണ്ടും അധികാരം ലഭിച്ചാൽ ആദ്യദിനംതന്നെ നിരോധനം പുനഃസ്ഥാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 

നിരോധനം വലിയ വിജയമായിരുന്നു നാലു വർഷ ഭരണത്തിനിടെ ഒറ്റ അനിഷ്ട സംഭവം പോലും അമേരിക്കയിൽ ഉണ്ടാകാതിരുന്നതിനു കാരണം അതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ട്രംപിന്‍റെ പ്രസ്താവനയെ വൈറ്റ്ഹൗസ് വിമർശിച്ചു.

article-image

gjkg

You might also like

Most Viewed