ഗസ്സയിലെ അൽഖുദ്‌സ് ആശുപത്രിക്ക് സമീപം ആക്രമണം കടുപ്പിച്ച് ഇസ്രയേൽ

ഒഴിയാൻ നിർദേശം നൽകിയതിന് പിന്നാലെ ഗസ്സയിലെ അൽഖുദ്‌സ് ആശുപത്രിക്ക് സമീപം ആക്രമണം കടുപ്പിച്ച് ഇസ്രായേൽ. നിരവധി ഇസ്രായേൽ സൈനികരെ വധിച്ചെന്നാണ് ഹമാസിന്റെ അവകാശവാദം. വെന്റിലേറ്ററുകളിൽ നിരവധി രോഗികളും ഇന്‍ക്യുബേറ്ററിൽ നിരവധി കുഞ്ഞുങ്ങളും പരിചരണത്തിലുള്ളപ്പോൾ എല്ലാവരേയും ഒഴിപ്പിക്കുക പ്രായോഗികമല്ലെന്നാണ് ആരോഗ്യപ്രവർത്തകരുടെ അഭിപ്രായം. ആശുപത്രിയിലെ രോഗികളെല്ലാവരും പ്രത്യേകിച്ച് കുഞ്ഞുങ്ങൾ ഭയചകിതരാണ് അൽഖുദ്‌സ് ആശുപത്രി ഡോക്ടർമാർ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം ഗസ്സയിൽ നിലവിൽ ആശയവിനിമയം പുനഃസ്ഥാപിച്ചിട്ടുണ്ട്. ഇസ്രയേൽ ആക്രമണത്തിലും ഹമാസ് ആക്രമണത്തിലുമായി പശ്ചിമേഷ്യയിൽ കൊല്ലപ്പെട്ടവരുടെ ആകെ എണ്ണം 9500ആയി. ഇസ്രയേലിൽ നിന്നുള്ള വിമാനം എത്തിയതിൽ പ്രതിഷേധിച്ച് റഷ്യയിലെ ഡാഗെസ്താന്‍ വിമാനത്താവളത്തിൽ പലസ്തീന്‍ അനുകൂലികൾ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. ഇതിൽ ഇരുപതോളം പേർക്ക് പരുക്കേറ്റു. വെസ്റ്റ് ബാങ്കിലും ഇസ്രാലേയിന്റെ പരിശോധനയും ആക്രമണവും തുടരുകയാണ്. കിഴക്കന്‍ ജറുസലേമിലെ പലസ്തീനികൾ കൂടുതലുള്ള ജില്ലയായ സിൽവാനിലും റെയ്ഡ് പുരോഗമിക്കുകയാണ്.
jfghjgj