കാലാവസ്ഥാ വ്യതിയാനം; 4.31 കോടി കുട്ടികളെ കുടിയൊഴിപ്പിച്ചതായി‌ യുനിസെഫ്‌


കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടായ ദുരന്തങ്ങളിൽ 44 രാജ്യങ്ങളിൽനിന്നുള്ള 4.31 കോടി കുട്ടികളെ മാറ്റിപ്പാർപ്പിക്കേണ്ടി വന്നതായി യുനിസെഫ്‌. അതിൽ 95 ശതമാനവും വെള്ളപ്പൊക്കവും കൊടുങ്കാറ്റും മൂലമാണ് ഉണ്ടായത്. വെള്ളപ്പൊക്കവും വരൾച്ചയും ചുഴലിക്കാറ്റും കാട്ടുതീയുമുൾപ്പെടെ 2016 മുതൽ 2021 ഉണ്ടായ ദുരന്തങ്ങളുടെ റിപ്പോർട്ടിലാണ്‌ ഇക്കാര്യം പറയുന്നത്‌. 

നദികളിലെ വെള്ളപ്പൊക്കംമൂലം 30 വർഷത്തിനുള്ളിൽ 9.6 കോടി കുട്ടികളെയും ചുഴലിക്കാറ്റിൽ 1.03 കോടി കുട്ടികളെയും മാറ്റിപ്പാർപ്പിക്കേണ്ടിവരുമെന്ന്‌ റിപ്പോർട്ടിൽ പറയുന്നു. ഇവയൊന്നും പ്രതിരോധ ഒഴിപ്പിക്കലുകളിൽ ഉൾപ്പെടുന്നില്ല. ചൈന, ഇന്ത്യ, ഫിലിപ്പീൻസ് എന്നിവയിലാണ്‌ ഏറ്റവും കൂടുതൽ ഒഴിപ്പിക്കലുകൾ ഉണ്ടായത്‌. ആറു വർഷത്തിനുള്ളിൽ ഏകദേശം 2.3 കോടി കുട്ടികളാണ്‌ ഇവിടെ ഒഴിപ്പിക്കപ്പെട്ടത്‌.

article-image

പര,പ

You might also like

  • Straight Forward

Most Viewed