പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കേസിൽ ട്രംപ് കീഴടങ്ങി

അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കേസിൽ മുൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് കീഴടങ്ങി. അറ്റ്ലാന്‍റയിലെ ഫുൾട്ടൻ കൗണ്ടി ജയിലിലാണ് ട്രംപ് കീഴടങ്ങിയത്. ട്രംപിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം രണ്ട് ലക്ഷം ഡോളറിന്‍റെ ബോണ്ട് വ്യവസ്ഥയിൽ വിചാരണ വരെ ജാമ്യത്തിൽ വിട്ടു. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ട്രംപ് ജാമ്യം ലഭിച്ച ശേഷം പ്രതികരിച്ചു. 2002ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ജോർജിയ സംസ്ഥാനത്തേറ്റ പരാജയം മറികടക്കാൻ വോട്ടിങ് തിരിമറിക്ക് പ്രേരിപ്പിക്കൽ, ഗൂഢാലോചന, രാജ്യത്തെ കബളിപ്പിക്കൽ, ഔദ്യോഗിക നടപടികൾ തടസപ്പെടുത്തൽ അടക്കം 13 കുറ്റങ്ങളാണ് ട്രംപിനെതിരെ ചുമത്തിയത്. ട്രംപിനെ കൂടാതെ ഈ കേസിൽ മറ്റ് 18 പ്രതികളുമുണ്ട്.
കേസിന്‍റെ വിചാരണ ഒക്ടോബർ 23ന് ആരംഭിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. എന്നാൽ, ഈ തീയതി സ്വീകാര്യമല്ലെന്ന് ട്രംപിന്‍റെ അഭിഭാഷകൻ അറിയിച്ചു. നിലവിൽ നാല് കേസുകളിൽ അറസ്റ്റിലായ ട്രംപ് ജാമ്യത്തിലാണ്. 20 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ട്രംപിനെതിരെ ചുമത്തിയിരിക്കുന്നത്.
FGFHFGHFGHFGH