ഐസിസിലെ രണ്ടാം സ്ഥാനക്കാരക്കാരൻ കൊല്ലപ്പെട്ടു

ബെയ്‌റൂട്ട്: സിറിയയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ ഐഎസിസ് നേതൃനിരയിലെ രണ്ടാം സ്ഥാനക്കാരനായ അബു മുത്താസ് അല്‍ ഖുറെഷി കൊല്ലപ്പെട്ടു. ഖുറെഷിയുടെ മരണം ഇസ്ലാമിക് സ്റ്റേറ്റും സ്ഥിരീകരിച്ചു.
ഐസിസ് വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്ത ഓഡിയോ സന്ദേശത്തില്‍ ഐഎസ് വക്താവായ അബു മുഹമ്മദ് അല്‍ അദ്‌നാനിയാണ് ഖുറെഷിയുടെ മരണം സ്ഥിരീകരിച്ചത്. ഖുറെഷിയുടെ മരണത്തില്‍ ഖേദിക്കുന്നില്ലെന്നും അള്ളായുടെ നാമത്തില്‍ മരിക്കണമെന്നു മാത്രമായിരുന്നു ഖുറെഷിയുടെ ആഗ്രഹമെന്നും സന്ദേശത്തിൽ പറയുന്നു.
ഐഎസ് തലവന്‍ അബു ബക്കര്‍ അല്‍ ബഗ്ദാദിയുടെ വലംകൈയായിരുന്നു ഖുറെഷി. ഇറാഖിനും സിറിയയ്ക്കും ഇടയില്‍ ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും ആളുകളെയും കടത്തുന്നതിന്റെ സൂത്രധാരനും ഖുറെഷിയായിരുന്നു.
ഫാദില്‍ അഹമ്മദ് അല്‍ ഹയാലി എന്നാണ് ഖുറെഷിയുടെ ശരിയായ പേര്. നേരത്തെ അല്‍ ഖ്വ് യ്ദയുടെ ഇറാഖ് ഘടകത്തിലും ഇയാൾ പ്രവര്‍ത്തിച്ചിരുന്നു. സദ്ദാം ഹുസൈന്റെ ഭരണകാലത്ത് ഇറാഖ് സേനയിലും ഖുറെഷി അംഗമായി.