യുക്രെയ്ൻ ആക്രമണം; റഷ്യ കനത്ത വില നൽകേണ്ടി വരുമെന്ന് യൂറോപ്യൻ യൂണിയൻ


യുക്രെയ്നിൽ അതിക്രമിച്ച കയറി ആക്രമണം നടത്തുന്ന റഷ്യ കനത്ത വില നൽകേണ്ടി വരുമെന്ന് യൂറോപ്യൻ യൂണിയൻ. യുക്രെയ്ൻ ജനതയ്ക്ക് മേലുള്ള റഷ്യയുടെ കടന്നുകയറ്റം ക്ഷമിക്കാനാകാത്ത ക്രൂരതയാണെന്നും യൂറോപ്യൻ യൂണിയൻ അറിയിച്ചു. 

അതേസമയം യുക്രെയ്ൻ നഗരങ്ങളിൽ റഷ്യ ആക്രമണം ശക്തമാക്കി. കീവ്, ക്രമറ്റോസ്ക്, ഖർഖിവ് എന്നിവിടങ്ങളിൽ കടന്നുകയറി ആക്രമിച്ചു. കര, വ്യോമ, നാവിക കേന്ദ്രങ്ങളെ ലക്ഷ്യം വച്ചാണ് ആക്രമണം. ജനങ്ങളെ ആക്രമിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് റഷ്യൻ പ്രതിരോധ വക്താവ് അറിയിച്ചു. വ്യാഴാഴ്ച പുലർച്ചെ യുക്രെയ്ന്‍റെ മൂന്ന് അതിർത്തികൾ വഴിയാണ് റഷ്യ കടന്നാക്രമണം നടത്തിയത്. ബലാറസ്, ഒഡേസ, ഡോൺബാസ വഴിയായിരുന്നു റഷ്യയുടെ കടന്നുകയറ്റം. കരിങ്കടൽ വഴിയും സൈനിക നീക്കം നടന്നു. വളഞ്ഞുള്ള ആക്രമണത്തിൽ യുക്രെയിൻ പകച്ചുനിൽക്കുകയാണ്.

You might also like

Most Viewed