ചൈനീസ് ടെലികോം കമ്പനിയായ വാവേ ഓഫീസുകളിൽ ആദായനികുതി വകുപ്പിന്‍റെ റെയ്ഡ്


ചൈനീസ് ടെലികോം കമ്പനിയായ വാവേ ഓഫീസുകളിൽ ആദായനികുതി വകുപ്പിന്‍റെ റെയ്ഡ്. ഡൽഹി, ബംഗളൂരു, ഗുരുഗ്രാം ഓഫീസുകളിലാണ് റെയ്ഡ് നടന്നത്. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കമ്പനിക്കും ഇതിന്‍റെ ഇന്ത്യൻ ബിസിനസുകൾക്കും വിദേശ ഇടപാടുകൾക്കുമെതിരേ നികുതി വെട്ടിപ്പ് അന്വേഷണത്തിന്‍റെ ഭാഗമായി സാമ്പത്തിക രേഖകളും അക്കൗണ്ട് ബുക്കുകളും കമ്പനി രേഖകളും ഉദ്യോഗസ്ഥർ പരിശോധിച്ചതായി വൃത്തങ്ങൾ അറിയിച്ചു. ചില രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. 

അതേസമയം, ഇന്ത്യയിലെ തങ്ങളുടെ പ്രവർത്തനങ്ങളിൽ നിയമം കർശനമായി പാലിച്ചാണ് മുന്നോട്ട് പോകുന്നതെന്ന് കമ്പനി പ്രസ്താവനയിൽ അറിയിച്ചു. നിയമങ്ങളും ചട്ടങ്ങളും അനുസരിക്കുമെന്നും ശരിയായ നടപടിക്രമം പിന്തുടരുകയും ചെയ്യുമെന്ന് കമ്പനി അറിയിച്ചു.

You might also like

Most Viewed