യുഎസ് ക്യാപിറ്റോളിലെ കലാപം; ട്രംപിന്റെ സമൂഹമാധ്യമ അക്കൗണ്ടുകൾ മരവിപ്പിച്ചു

ന്യൂയോർക്ക്: യുഎസ് പാർലമെന്റിലെ കലാപത്തിന്റെ പശ്ചാത്തലത്തിൽ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സമൂഹമാധ്യമ അക്കൗണ്ടുകൾ മരവിപ്പിച്ചു. ട്രംപിന്റെ ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. കലാപവുമായി ബന്ധപ്പെട്ട് ട്രംപ് നടത്തിയ ചില പരാമർശങ്ങളാണ് മരവിപ്പിക്കലിലേക്ക് എത്തിച്ചത്.
തെരഞ്ഞെടുപ്പ് ഫലം വന്നതുമുതൽ ട്രംപ് സമൂഹമാധ്യമങ്ങളിലൂടെ നടത്തുന്ന വ്യാജ പ്രചാരണങ്ങളുടെയും നുണവാദങ്ങളുടെയും പിന്തുടർച്ചയാണ് പാർലമെന്റ് കലാപവുമായി ബന്ധപ്പെട്ടും കണ്ടത്. പ്രസിഡന്റ് ജോ ബൈഡനെതിരെ നുണവാദങ്ങൾ ആവർത്തിക്കുന്നതിനിടെ ട്രംപിന്റെ സമൂഹമാധ്യമ അക്കൗണ്ടുകൾ അതാത് അധികൃതർ മരവിപ്പിക്കുകയായിരുന്നു. ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും 24 മണിക്കൂർ നേരത്തേക്ക് ട്രംപിന്റെ അക്കൗണ്ടുകൾ മരവിപ്പിക്കുകയാണെന്ന് അറിയിച്ചു.