കാസർഗോഡ് നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ അമ്മ അറസ്റ്റിൽ


കാസർഗോഡ്: നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ അമ്മ അറസ്റ്റിൽ. കാസർഗോഡ് ചെടേക്കാലിലാണ് സംഭവം. കുഞ്ഞിന്‍റെ കഴുത്തിൽ ഇയർഫോൺ ഉപയോഗിച്ച് ഞെരിച്ച് കൊലപ്പെടുത്തിയ അമ്മ ഷാഹിനയാണ് അറസ്റ്റിലായത്. ഡിസംബർ 15നാണ് സഭവം. കഴുത്തില്‍ വയർ ചുറ്റി തുണിയിൽ പൊതിഞ്ഞ നിലയിൽ കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ചെറിയ വയർ കഴുത്തിൽ മുറുകിയതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു.