ജനിതക മാറ്റം സംഭവിച്ച വൈറസ് 41 രാജ്യങ്ങളിൽ; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ജനീവ: ചൈനയിൽ നിന്നും പടർന്ന് ബ്രിട്ടനിൽ ജനിതകമാറ്റം സംഭവിച്ച വൈറസ്് നാൽപ്പത്തിയൊന്ന് രാജ്യങ്ങളിൽ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന. പ്രത്യേക മുന്നറിയിപ്പുകളോടുകൂടിയ പ്രസ്താവനയാണ് ലോകാരോഗ്യ സംഘടന നൽകിയിരിക്കുന്നത്.ജനുവരി അഞ്ചിലെ കണക്കുകളാണ് ലോകാരോഗ്യ സംഘടന പുറത്തുവിട്ടത്. വി.ഒ.സി−202012/01 എന്ന പ്രത്യേകം രേഖപ്പെടുത്തിയിരിക്കുന്ന വൈറസ് ആദ്യം ബ്രിട്ടനിലും പിന്നീട് അവിടെനിന്ന് യാത്രചെയ്തവരിലൂടെ നാൽപ്പത് രാജ്യങ്ങളിലുമാണ് എത്തിയത്.
ഇതിനൊപ്പം ദക്ഷിണാഫ്രിക്കയിൽ ജനിതകമാറ്റം സംഭവിച്ച വൈറസിന്റെ വ്യാപനവും നടക്കുന്നതായാണ് റിപ്പോർട്ട്. 70 ശതമാനത്തിലധികം വ്യാപന ശേഷി കൂടതലാണെ ന്നതിനാൽ അതിവേഗം പടരുന്ന വൈറസിനെതിരെ കൊറോണയുടെ ആദ്യ ഘട്ടത്തിലെടുത്ത അതേ ജാഗ്രത എല്ലാരാജ്യങ്ങളും എടുക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.