കേന്ദ്രബജറ്റ്: ഫെബ്രുവരി ഒന്നിന്


ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്‍റെ ഈ വർഷത്തെ പൊതു ബജറ്റ് ഫെബ്രുവരി ഒന്നിന്. ഇതിനായി ജനുവരി 29 മുതൽ പാർലമെന്‍റ് സമ്മേളനം തുടങ്ങും. ഫെബ്രുവരി 15 വരെയാകും ആദ്യഘട്ട സമ്മേളനം. മാർച്ച് എട്ട് മുതൽ ഏപ്രിൽ എട്ട് വരെയാകും രണ്ടാംഘട്ട സമ്മേളനം. ഇതു സംബന്ധിച്ച് കേന്ദ്ര മന്ത്രിസഭയുടെ രാഷ്ട്രീയകാര്യ സമിതി തീരുമാനമെടുത്തതായാണ് റിപ്പോർട്ടുകൾ. ജനുവരി 29ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പാർലമെന്‍റിന്‍റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തിൽ നയപ്രഖ്യാപന പ്രസംഗം നടത്തും. 

ഒന്നിനു ധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയിൽ ബജറ്റ് അവതരിപ്പിക്കും. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ സാന്പത്തിക ഉത്തേജനം ലക്ഷ്യമാക്കിയുള്ള പദ്ധതികൾ ഇത്തവണത്തെ ബജറ്റിലുണ്ടാകുമെന്നാണ് വിലയിരുത്തൽ. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ നേരത്തെ നടത്തിയ വർഷകാല സമ്മേളനത്തിൽ ഇരുസഭകളുടെയും സമ്മേളന സമയം നാൽ മണിക്കൂർ മാത്രമാക്കി നിജപ്പെടുത്തുകയും ചെയ്തിരുന്നു. ഇതേ നിയന്ത്രണങ്ങൾ ബജറ്റ് സമ്മേളനത്തിലും ഏർപ്പെടുത്തുമെന്നാണ് സൂചന.

You might also like

Most Viewed