ക്യൂബൻ ആഭ്യന്തര മന്ത്രി അന്തരിച്ചു

ഹവാന: ക്യൂബൻ ആഭ്യന്തര മന്ത്രി വൈസ് അഡ്‌മിറൽ ജൂലിയോ സീസർ ഗാൻഡറില്ല അന്തരിച്ചു. 77 വയസ്സായിരുന്നു. ദീർഘകാലമായി രോഗബാധിതനായിരുന്നു. അദ്ദേഹത്തിന്റെ ആവശ്യപ്രകാരം സൈനിക ചടങ്ങുകളോ പൊതുപരിപാടികളോ ഇല്ലാതെയാകും സംസ്കാരമെന്ന് ഗ്രാൻമ റിപ്പോർട്ട് ചെയ്തു.
ക്യൂബൻ സൈന്യത്തിലും മന്ത്രിസഭയിലും വിവിധ പദവികൾ വഹിച്ചു. 2017 ജനുവരി ഒമ്പതുമുതൽ ആഭ്യന്തര മന്ത്രിയാണ്. ക്യൂബൻ കമ്യൂണിസ്റ്റ് പാർടിയുടെ കേന്ദ്ര കമ്മിറ്റി അംഗമാണ്.