നി­ലപാട് വ്യക്തമാ­ക്കി­ ചൈ​­​നീസ് പ്രസി­ഡണ്ട്


ബെയ്ജിംഗ്: ഒരു രാജ്യത്തോടും യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് ചൈന. ലോകത്തെ ഒരു രാജ്യവുമായും ശീതയുദ്ധമോ ഉഷ്ണയുദ്ധമോ നടത്താൻ ചൈനയ്ക്ക് താൽപര്യമില്ലെന്ന് പ്രസിഡന്‍റ് ഷി ജിൻപിംഗാണ് വ്യക്തമാക്കിയത്.  ഐക്യരാഷ്ട്രസഭ പൊതുസഭയിൽ വെർച്വൽ കോൺഫറൻസിലൂടെ സംസാരിക്കുന്പോഴായിരുന്നു അദ്ദേഹം നിലപാട് അറിയിച്ചത്. 

ഇന്ത്യ− ചൈന അതിർത്തിയിൽ സംഘർഷം നിലനിൽക്കുകയും സൈനികതല ചർച്ചകൾ തുടരുകയും ചെയ്യുന്നതിനിടെയാണ് ഷി യുടെ പ്രതികരണം. അടച്ചിട്ട വാതിലുകൾക്ക് പിന്നിലൂടെയുള്ള വികസനത്തിന് ചൈനയ്ക്ക് താത്പര്യമില്ല. പകരം, ആഭ്യന്തര വാണിജ്യത്തെ അടിസ്ഥാനമാക്കിയും ആഭ്യന്തര, അന്താരാഷ്ട്ര വാണിജ്യമേഖലകൾ പരസ്പരം ശക്തിപ്പെടുത്തുന്ന രീതിയിലും കാലക്രമേണ പുതിയൊരു വികസനമാതൃകയാണ് വികസിപ്പിക്കുന്നത്− ഷീ കൂട്ടിച്ചേർത്തു.

You might also like

  • Straight Forward

Most Viewed