രാജി വയ്ക്കാനൊരുങ്ങി ജപ്പാൻ പ്രധാനമന്ത്രി


ടോക്കിയോ: ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ രാജി വയ്ക്കാന്‍ തീരുമാനിച്ചതായി സൂചന. ജപ്പാനിലെ ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്നാണ് അദ്ദേഹം രാജിക്ക് ഒരുങ്ങുന്നതെന്നാണ് അറിയാന്‍ സാധിക്കുന്നത്.
അടുത്തിടെ അദ്ദേഹം രണ്ടു തവണ ആശുപത്രി സന്ദര്‍ശിച്ചിരുന്നു.

ഗുരുതരമായ കരള്‍ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് നാളുകളായി അദ്ദേഹം ചികിത്സയിലായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2021 സപ്റ്റംബര്‍ വരെയാണ് പ്രധാനമന്ത്രി പദത്തിലുള്ള അദ്ദേഹത്തിന്‍റെ കാലാവധി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed