ലോകത്ത് കൊറോണ ബാധിതര്‍ 1,34,78,613; രോഗമുക്തി 7,871,697 പേര്‍ക്ക്

ന്യൂയോര്‍ക്ക് : ആഗോള തലത്തില്‍ ആശങ്കയുയര്‍ത്തി ലോകത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നു. ഇതിനോടകം തന്നെ 1,34,00,000 ലധികം പേര്‍ക്കാണ് ലോകത്ത് കൊറോണ സ്ഥിരീകരിച്ചത്. ലോകത്ത് 1,34,78,613 പേര്‍ക്ക് ആകെ കൊറോണ ബാധിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍. 581,710 മരണങ്ങളും ആകെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ആകെ രോഗബാധിതരില്‍ 7,871,697 പേര്‍ ഇതുവരെ രോഗമുക്തി നേടി. 5,025,206 പേരാണ് ലോകത്തെ വിവിധയിടങ്ങളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 99 ശതമാനം ആളുകളുടെയും ആരോഗ്യനില തൃപ്തികരമാണ്. 4,965,661 പേരുടെ ആരോഗ്യനില തൃപ്തികരമായി തുടരുന്നു എന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. അതേസമയം 59,545 പേരുടെ ആരോഗ്യനില ആശങ്കാ ജനകമായി തുടരുകയാണെന്നാണ് വിവരം. രോഗവ്യാപനം രൂക്ഷമായ അമേരിക്കയില്‍ ആകെ രോഗബാധിതരുടെ എണ്ണം 35 ലക്ഷം പിന്നിട്ടു. 3,545,692 പേര്‍ക്കാണ് അമേരിക്കയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 1,600,910 പേര്‍ രോഗമുക്തി നേടി. 139,155 മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.
ലോകത്ത് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ ഉള്ള രണ്ടാമത്തെ രാജ്യം ബ്രസീല്‍ ആണ്. ബ്രസീലില്‍ ആകെ രോഗബാധിതരുടെ എണ്ണം 20 ലക്ഷത്തിലേക്ക് അടുക്കുന്നുണ്ട്. ഇതുവരെ 19,31,204 പേര്‍ക്കാണ് രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. 1,213,512 പേര്‍ രോഗമുക്തി നേടി. 74,262 മരണങ്ങളാണ് ആകെ ബ്രസീലില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കൊറോണ ബാധിതരുടെ എണ്ണത്തില്‍ ലോക രാജ്യങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനമാണ് ഇന്ത്യക്ക് ഉള്ളത്. 937,844 ഇന്ത്യയില്‍ ഇതുവരെ കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 593,178 പേര്‍ രോഗമുക്തി നേടി. 24,327 പേര്‍ക്കാണ് കൊറോണയെ തുടര്‍ന്ന് ഇതുവരെ ജീവന്‍ നഷ്ടമായത്.
റഷ്യ 746,369, പെറു 333,867, ചിലി 319,493, മെക്‌സിക്കോ 311,486 എന്നിങ്ങനെയാണ് രോഗബാധിതരുടെ കണക്കുകള്‍.